| Friday, 7th September 2012, 5:04 am

കോവളം കൊട്ടാരം രവി പിള്ള ഗ്രൂപ്പിന്‌ കൈമാറാന്‍ സര്‍ക്കാര്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാന്‍ സര്‍ക്കാര്‍ നീക്കം. ആഗസ്റ്റ് 25ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ വിഷയം പരിഗണിച്ചത്. ടൂറിസം സെക്രട്ടറി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കി.[]

പ്രവാസി വ്യവസായി രവി പിള്ളയുടെ ആര്‍.പി ഗ്രൂപ്പിന് കോവളം കൊട്ടാരം നല്‍കാനാണ് നീക്കം. ആര്‍.പി ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു. പാട്ട വ്യവസ്ഥകളും കൈമാറ്റം സംബന്ധിച്ച കാര്യങ്ങളും തീരുമാനിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. ഇതിന്റെ നടപടികള്‍ തുടരുകയാണ്.

തീരുവിതാംകൂര്‍ രാജാവിന്റെ വേനല്‍കാല വസതിയായിരുന്നു കോവളം കൊട്ടാരം. പിന്നീട് ഇത് ഐ.ടി.ഡി.സി ഏറ്റെടുത്തു. ഐ.ടി.ഡി.സി ഗള്‍ഫാര്‍ ഗ്രൂപ്പിന് കൈമാറുകയും ഇവര്‍ ലീലാ ഗ്രൂപ്പിന് കൈമാറുകയും ചെയ്തു. ഇതിനെതിരെ ജനകീയ പ്രക്ഷോഭം അരങ്ങേറുകയും കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more