എഡിറ്റര്‍
എഡിറ്റര്‍
അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാന്‍ ഇന്ത്യയും തയ്യാര്‍
എഡിറ്റര്‍
Thursday 13th June 2013 3:52pm

football

ന്യൂദല്‍ഹി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാന്‍ ഇന്ത്യയും തയ്യാര്‍. ഇതിനായുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഫുട്‌ബോള്‍ ഫെഡറേഷന് അനുമതി നല്‍കി.

ഇന്ത്യന്‍ കായിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2017ലാണ് ലോകകപ്പ് നല്‍കുക. ഫിഫ മത്സരങ്ങള്‍ക്ക് വേദിയാകുക എന്ന ഇന്ത്യയുടെ എക്കാലത്തേയും സ്വപ്‌നത്തിനാണ് ഇതോടെ പച്ചക്കൊടി കണ്ടിരിക്കുന്നത്.

Ads By Google

ഇതുമായി ബന്ധപ്പെട്ട് സ്റ്റേഡിയം നവീകരണത്തിനായി 95 കോടി രൂപ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യയെ കൂടാതെ ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, അയര്‍ലന്റ്, ഉസ്ബസ്‌കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് രംഗത്തുള്ളത്.

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് മത്സര വേദികള്‍ക്കായി മന്ത്രാലയം പരിഗണിക്കുന്നത്. ഡിസംബറില്‍ ടോക്കിയോയില്‍ വെച്ച് ഫിഫ വേദി പ്രഖ്യാപിക്കും.

ഫിഫയുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയേയും വേദിയാക്കാന്‍ തീരുമാനിച്ചത്. നികുതിയിളവ്, സുരക്ഷ, താരങ്ങളുടെ താമസവും യാത്രയും, വിസ കാര്യങ്ങളില്‍ ഇളവ് എന്നിവയായിരുന്നു ഫിഫയുടെ ആവശ്യങ്ങള്‍.

Advertisement