എഡിറ്റര്‍
എഡിറ്റര്‍
‘ഇല്ല… നിങ്ങള്‍ക്ക് മരണമില്ല’; പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഗൗരി ലങ്കേഷിന്റെ മൃതദേഹം സംസ്‌കരിച്ചു
എഡിറ്റര്‍
Wednesday 6th September 2017 9:10pm

ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചാംരാജ്‌പേട്ട് ശ്മശാനത്തിലായിരുന്നു സംസ്‌കാരം.

മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു ഗൗരി ലങ്കേഷിന്റെ മൃതദേഹം സംസ്‌കരിച്ചത്. ഗൗരിയുടെ ആഗ്രഹപ്രകാരം അവരുടെ ഇരു കണ്ണുകളും ദാനം ചെയ്തു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.


Also Read: ‘പ്രതിഷേധത്തിന്റെ അലയൊലികള്‍’


‘മരിക്കുന്നില്ല… മരിക്കുന്നില്ല, ഗൗരി ലങ്കേഷ് മരിക്കുന്നില്ല ‘ എന്ന മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് ആളുകളാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.

നേരത്തെ ഗൗരി ലങ്കേഷിന്റെ മൃതദേഹം രവീന്ദ്ര കലാക്ഷേത്രയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. സാമൂഹിക-സാസ്‌കാരിക രംഗത്തെ നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

ചൊവ്വാഴ്ച്ച വൈകിട്ടാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ഗൗരിയുടെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

Advertisement