എഡിറ്റര്‍
എഡിറ്റര്‍
പി.സി ജോര്‍ജിനെതിരെ ആരോപണവുമായി കെ.ആര്‍ ഗൗരിയമ്മ
എഡിറ്റര്‍
Thursday 7th March 2013 2:40pm

തിരുവന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ ആരോപണവുമായി മുന്‍ മന്ത്രിയും ജെ.എസ്.എസ് നേതാവുമായ കെ.ആര്‍ ഗൗരിയമ്മ രംഗത്തെത്തി.

പി.സി ജോര്‍ജ് ആദ്യം നിയമസഭയിലെത്തിയപ്പോള്‍ കുഞ്ഞുമായി ഒര് സ്ത്രീ നിയമസഭയിലെത്തിയിരുന്നു.

Ads By Google

അന്ന് ഞാന്‍ ഇടപെട്ട് അവര്‍ക്ക് 2,000 രൂപ നല്‍കി പറഞ്ഞ് വിടുകയായിരുന്നും ഗൗരിയമ്മ പറഞ്ഞു.

ഗണേഷ് കുമാര്‍ വിഷയത്തില്‍ സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞ ശേഷം മാത്രമെ പ്രതികരിക്കുകയുള്ളുവെന്നും ഗൗരിയമ്മ പറഞ്ഞു.

ഗണേഷ്‌കുമാറും ജോര്‍ജുമായുള്ള പ്രശ്‌നത്തില്‍ അഭിപ്രായാമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്  മറുപടി പറയവെയാണ് ഗൗരിയമ്മ ഇങ്ങനെ പ്രതികരിച്ചത്.

എന്നാല്‍ തനിക്കെതിരെ ആരോപണമുന്നയിച്ച ഗൗരിയമ്മക്ക് തലക്ക് കുഴപ്പമുണ്ടെണ് പി.സി ജോര്‍ജ്  പ്രതികരിച്ചു.

ഗൗരിയമ്മ ടി.വി തോമസ് എന്ന് കരുതിയായിരിക്കും തനിക്കെതിരെ ആരോപണമുന്നയിച്ചത്. തനിക്കെതിരെ ഉണ്ടായിരുന്നത് കള്ളക്കേസാണെന്നും ആ സ്ത്രീയെ കോടതി ശിക്ഷിച്ചതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Advertisement