എഡിറ്റര്‍
എഡിറ്റര്‍
‘ഞങ്ങള്‍ മുസ്‌ലീങ്ങളെ സഹായിക്കുന്നെന്നായിരുന്നല്ലോ പരാതി’ ഗോരഖ്പൂരില്‍ മരിച്ചത് ഭൂരിപക്ഷവും ‘ഹിന്ദുകുട്ടികളാണെന്ന്’ യോഗി ആദ്യത്യനാഥിനോട് അഖിലേഷ്
എഡിറ്റര്‍
Thursday 31st August 2017 11:58am


ലക്‌നൗ: ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ മരിച്ച ‘ഹിന്ദു കുട്ടികളെ’ രക്ഷിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒന്നും ചെയ്തില്ലെന്ന് യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പരിഹാസം.

‘ ഗോരഖ്പൂരില്‍ മരിച്ച കുട്ടികളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. അവരുടെ കുടുംബങ്ങള്‍ക്ക് നിങ്ങള്‍ എന്തു സഹായമാണ് ചെയ്തത്.’ അഖിലേഷ് ചോദിച്ചു. അസംഘറില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ പാവങ്ങളെ സഹായിക്കുമ്പോള്‍ നിങ്ങള്‍ അവര്‍ മുസ്‌ലീങ്ങളാണോ ഹിന്ദുക്കളാണോ എന്നാണ് നോക്കിയത്. ഞങ്ങള്‍ മുസ്‌ലീങ്ങളെ കൂടുതല്‍ സഹായിക്കുന്നു എന്നായിരുന്നു നിങ്ങളുടെ ആരോപണം. ഇപ്പോള്‍ ഞങ്ങള്‍ പറയുന്നു ഗോരഖ്പൂരില്‍ മരിച്ചവരില്‍ കൂടുതലും ഹിന്ദുക്കളാണെന്ന്. അവരുടെ കുടുംബത്തിന് നിങ്ങള്‍ എന്ത് സഹായമാണ് ചെയ്തതെന്നു പറയൂ.’ അഖിലേഷ് ചോദിക്കുന്നു.


Must Read: ഹാദിയയുടെ വീട്ടില്‍ സ്ത്രീകളുടെ പ്രതിഷേധം: തന്നെ രക്ഷിക്കൂവെന്ന് ജനലിലൂടെ ഹാദിയ- വീഡിയോ കാണാം


യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ വാഗ്ദാനം നല്‍കുക മാത്രമേ ചെയ്യുന്നുള്ളൂ ഒരു കാര്യവും ചെയ്യുന്നില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

‘ഗോരഖ്പൂരില്‍ കുട്ടികള്‍ ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുകയാണ്. ഗോരഖ്പൂര്‍ ജനതയെ സഹായിക്കുന്നതിനു പകരം സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം മാത്രം നല്‍കുകയാണ്.’ അദ്ദേഹം പറഞ്ഞു.

Advertisement