എഡിറ്റര്‍
എഡിറ്റര്‍
‘യോഗി ആദിത്യനാഥ് പാവാടാാ’ ബി.ജെ.പി ഐ.ടി സെല്‍ പണിതുടങ്ങി : പ്രചരണങ്ങള്‍ ഇങ്ങനെ
എഡിറ്റര്‍
Monday 14th August 2017 11:48am

ന്യൂദല്‍ഹി: യു.പിയിലെ ഗോരഖ്പൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 70ലേറെ കുട്ടികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പ്രതികൂട്ടിലായ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പെയ്ന്‍. ‘ ട്രൂത്ത്ഓഫ്‌ഗോരഖ്പൂര്‍’ എന്ന ഹാഷ്ടാഗിലാണ് കാമ്പെയ്ന്‍ തുടങ്ങിയിരിക്കുന്നത്.

യോഗി ആദിത്യനാഥിനെ പ്രതിരോധിച്ചുകൊണ്ട് നൂറുകണക്കിന് ട്വിറ്റര്‍ ഉടമകളാണ് ‘ഒരേതരത്തിലുള്ള’ പോസ്റ്റുകളുമായി രംഗത്തുവന്നിരിക്കുന്നത് എന്നതുതന്നെ ഈ കാമ്പെയ്ന്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കുന്നു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് ട്വീറ്റുകള്‍ വന്നുതുടങ്ങിയത്. @Samjawed65 എന്ന ട്വിറ്റര്‍ യൂസറാണ് ഇത്തരമൊരു കാമ്പെയ്ന്‍ അരങ്ങേറുന്ന കാര്യം തെളിവുസഹിതം ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. ‘ഗോരഖ്പൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഏകപക്ഷീയമായ വാര്‍ത്തകളാണ് നല്‍കുന്നത്. സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണ്. പക്ഷെ അതിന് യോഗിജിയെ കുറ്റപ്പെടുത്തുന്നത്ശരിയല്ല’ ഇതേ ട്വീറ്റ് വിവിധ പേരുകളിലുള്ള അക്കൗണ്ടുകളില്‍ നിന്നും പ്രത്യക്ഷപ്പെടുന്ന കാര്യം സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം ചൂണ്ടിക്കാട്ടിയായിരുന്നു @Samjawed65 ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.

 

 

അഖിലേഷ് യാദവ് ഭരണത്തിലിരിക്കെ 2014ലും 2016ലും ഇതേരീതിയില്‍ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് പറയുന്നതായിരുന്നു കാമ്പെയ്‌നിന് ഉപയോഗിച്ച് മറ്റൊരു ട്വീറ്റ്. ‘2016ലെ മഴക്കാലത്ത് ബി.ആര്‍.ഡി.എം.സിയില്‍ ജപ്പാന്‍ജ്വരം കാരണം 641 മരണങ്ങള്‍ സംഭവിച്ചു.’ എന്നായിരുന്നു ആ ട്വീറ്റ്.

വാട്‌സ്ആപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയും കൂട്ടമായി ഒരേതരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നയെന്നതായിരുന്നു പതിവുരീതി. എന്നാലിത്തവണ ബി.ജെ.പി ഐ.ടി സെല്‍ അംഗം യോഗേഷ് മാലിക് ഞായറാഴ്ച രാത്രി 7.14ന് യോഗി ആദിത്യനാഥിനെ പ്രതിരോധിക്കാനുള്ള ട്വീറ്റിന്റെ ചില മോഡലുകള്‍ പങ്കുവെച്ചുകൊണ്ടാണ് കാമ്പെയ്‌ന് തുടക്കമിട്ടത്.

ഡോ. കഫീല്‍ ഖാനെതിരായ വ്യാജപ്രചരണം ഇങ്ങനെ:

ഗോരഖ്പൂരില്‍ 60ലേറെ കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ദുരന്തമുണ്ടായപ്പോള്‍ സ്വന്തം കൈയില്‍ നിന്ന് കാശ് എടുത്ത് ഓക്‌സിജന്‍ വാങ്ങുകയും സമയോചിതമായ ഇടപെടലിലൂടെ ദുരന്തത്തിന്റെ ആഴം കുറയ്ക്കുകയും ചെയ്ത ഡോ. കഫീല്‍ ഖാന് സോഷ്യല്‍ മീഡിയകളില്‍ വലിയ അഭിനന്ദനം ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകളും വിരല്‍ചൂണ്ടുന്നത് യു.പി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയിലേക്കായിരുന്നു. ഇതിനു പിന്നാലെയാണ് യു.പി സര്‍ക്കാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു എന്നാരോപിച്ച് അദ്ദേഹത്തെ പുറത്താക്കിയത്.


Don’t Miss: ‘അമ്മയെ നഗ്നയാക്കി, മര്‍ദ്ദിച്ചു, മലം തീറ്റിച്ചു’ ഖാപ്പ് പഞ്ചായത്ത് അമ്മയെ കൊല്ലുന്നതിന് ദൃക്‌സാക്ഷിയാകേണ്ടിവന്ന മകന്‍ പറയുന്നു


എന്നാല്‍ ഇത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചു. ഇതോടെയാണ് കഫീല്‍ ഖാനെ മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള ശ്രമം തുടങ്ങിയത്. ‘ഗോരഖ്പൂര്‍ ദുരന്തം ഡോ. കഫീല്‍ ഖാന്‍ ഹീറോയോ വില്ലനോ എന്ന് ചോദിച്ച്’ സംഘപരിവാറിനുവേണ്ടി വ്യാജപ്രചരണം നടത്തുന്നതിലൂടെ കുപ്രസിദ്ധരായ പോസ്റ്റ് കാര്‍ഡ് ഡോട്ട് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ള്‍ രംഗത്തുവന്നു.

ഇദ്ദേഹത്തിന് ഗോരഖ്പൂരില്‍ തന്നെ മറ്റൊരു ആശുപത്രിയുണ്ടെന്നും അവിടേക്ക് സിലിണ്ടറുകളും മറ്റും കടത്തുകയായിരുന്നുവെന്നുമാണ് വാര്‍ത്തയിലൂടെ ആരോപിക്കുന്നത്. ദുരന്തമുണ്ടായപ്പോള്‍ കുട്ടികളെ രക്ഷിക്കാന്‍ നോക്കാതെ സിലണ്ടര്‍ എടുക്കാന്‍ അദ്ദേഹം തന്നെ പോയത് എന്തിനാണെന്നും അത് മറ്റാരെയെങ്കിലും ഏല്‍പ്പിക്കാതിരുന്നത് തന്റെ സ്വകാര്യ ക്ലിനിക്കല്‍ നിന്നും ആശുപത്രിയിലെ ഓക്സിജന്‍ സിലണ്ടര്‍ എടുത്തുകൊണ്ടുവരുന്നത് മറ്റാരും അറിയാതിരിക്കാനുമാണെന്നാണ് ലേഖനത്തില്‍ പറഞ്ഞുവെക്കുന്നത്. ഏകദേശം 2000 തവണയാണ് ഈ ലേഖനം അവര്‍ ഷെയര്‍ ചെയ്തത്.

Advertisement