എഡിറ്റര്‍
എഡിറ്റര്‍
ഹാദിയയെ മയക്കി കിടത്താന്‍ മരുന്ന് നല്‍കുന്നുവെന്ന് ഡോക്യുമെന്ററി സംവിധായകന്റെ വെളിപ്പെടുത്തല്‍; അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് ഹാദിയ പറയുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ പക്കലുണ്ട്
എഡിറ്റര്‍
Saturday 21st October 2017 3:50pm


കൊല്ലം: മതം മാറിയതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് പിതാവില്‍ നിന്നും ക്രൂരമര്‍ദ്ദനമേല്‍ക്കുന്നതായി വെളിപ്പെടുത്തല്‍. ഡോക്യുമെന്ററി സംവിധായകനായ ഗോപാല്‍ മേനോന്റതാണ് വെളിപ്പെടുത്തല്‍. ഹാദിയയെ മരുന്നുകള്‍ കുത്തിവെച്ച് മയക്കി കിടത്തിയിരിക്കുകയാണെന്നും ഗോപാല്‍ മേനോന്‍ പറയുന്നു.

നാളെ പുറത്തിറക്കുന്ന അയാം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ വിശദാംശങ്ങള്‍ വിവരിക്കവെയാണ് ഹാദിയയെ മരുന്നു നല്‍കി മയക്കി കിടത്തുകയാണെന്ന ആരോപണം ഗോപാല്‍ മേനോന്‍ ഉന്നയിച്ചത് അച്ഛന്‍ അശോകന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നും താന്‍ ഏത് നിമിഷവും കൊല്ലപ്പെടാമെന്നും ഹാദിയ പറയുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ പക്കലുണ്ടെന്നും ഗോപാല്‍ മേനോന്‍ പറയുന്നു.

‘രാഹുല്‍ജി എടുത്ത ഒരു വീഡിയോ ക്ലിപ്പാണ്. അതില്‍ ഹാദിയ പറയുന്നത് അച്ഛനെന്നെ ഭീകരമായി മര്‍ദിക്കുന്നു. പീഡിപ്പിക്കുന്നു. ഞാനേത് സമയവും കൊല്ലപ്പെടാം’ ഗോപാല്‍ മേനോന്‍ പറയുന്നു.

‘കഴിഞ്ഞ മൂന്നു നാല് ദിവസങ്ങളായി ഹാദിയക്ക് സെഡേറ്റീവ് നല്‍കി കൊണ്ട് ഹാദിയയെ ഉറക്കുകയാണ്. സുപ്രീംകോടതി ഹാദിയയെ കേള്‍ക്കണമെന്ന് തീരുമാനിക്കുമ്പോള്‍ ഹാദിയയുടെ മാനസികാവസ്ഥ ശരിയല്ലെന്ന് സ്ഥാപിക്കാനും അല്ലെങ്കില്‍ അച്ഛനായ അശോകന്റെ പീഡനത്തില്‍ ആരോഗ്യസ്ഥിതി അത്രയും മോശമായത് കൊണ്ടായിരിക്കും.’ ഗോപാല്‍ മേനോന്‍ മീഡിയവണിനോട് പറഞ്ഞു.

മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ ആക്രമിക്കാന്‍ അച്ഛന്‍ അശോകന്റെ നേതൃത്വത്തില്‍ ബിജെപി പദ്ധതി തയ്യാറാക്കുന്നതായും അമ്മ പൊന്നമ്മ ഹാദിയയോട് പറയുന്ന ഓഡിയോയും ഗോപാല്‍ മേനോന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

 

Advertisement