Administrator
Administrator
നെല്ലിക്ക അച്ചാര്‍
Administrator
Tuesday 7th June 2011 3:36pm

ഇന്ത്യന്‍ നെല്ലിക്ക ഒരു പഴമെന്നതിലുപരി ഏറെ ഔഷധഗുണമുള്ള ഉല്പന്നമാണ്. വിറ്റാമിന്‍ സിയുടെ ഏറ്റവും നല്ല ഉറവിടമാണിത്. രണ്ട് നാരങ്ങ കഴിക്കുന്നതിനേക്കാള്‍ നല്ലതാണ് ഒരു നെല്ലിക്ക കഴിക്കുന്നത് എന്നാണ് പറയാറുള്ളത്.

നെല്ലിക്ക് സ്ഥിരമായി കഴിക്കുകയാണെങ്കില്‍ മുടി കൊഴിച്ചില്‍, വിളര്‍ച്ച, രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍, ചുമ എന്നീ അസുഖങ്ങളുടെ പ്രശ്‌നമേ ഉദിക്കില്ല. ഇതിനൊക്കെ പുറമേ നമ്മുടെ ത്വക്കിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്.

മിക്ക ആയുര്‍വേദമരുന്നുകളുടേയും പ്രധാന ചേരുവകളിലൊന്നാണ് നെല്ലിക്ക. നെല്ലിക്ക കൊണ്ട് മരുന്നല്ല മറിച്ച് അച്ചാറാണ് നമ്മള്‍ ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത്.

ചേരുവകള്‍

നെല്ലിക്ക- ഒരു കപ്പ്
മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍
ഉലുവപ്പൊടി-കാല്‍ ടീസ്പൂണ്‍
കടുക്- 2 ടേബിള്‍ സ്പൂണ്‍
എണ്ണ -6 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

നെല്ലിക നന്നായി കഴുകിയെടുക്കുക. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് നന്നായി ചൂടാക്കുക. വെള്ളം നന്നായി ചൂടായാല്‍ അതിലേക്ക് നെല്ലിക ഇടുക. നെല്ലിക മൃദുവായാല്‍ വെള്ളം മുഴുവന്‍ കളഞ്ഞ് തണുക്കാനനുവദിക്കുക. അല്‍പസമയം കഴിഞ്ഞ ഇത് ചെറു കഷണങ്ങളാക്കി അതിലെക്കുരുക്കള്‍ മാറ്റുക. അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. അതിലേക്ക് കടുക് ചേര്‍ക്കുക. കടുക് പൊട്ടാന്‍ തുടങ്ങിയാല്‍ തീ അണയ്ക്കുക. അതിനുശേഷം അതിലേക്ക് മുളക് പൊടി മഞ്ഞള്‍ പൊടി, ഉലുവ പൊടി എന്നിവ ചേര്‍ക്കുക. നന്നായി യോജിപ്പിച്ചശേഷം ഇതിലേക്ക് നെല്ലിക്ക കഷണങ്ങള്‍ ചേര്‍ത്തിളക്കുക. അച്ചാര്‍ നന്നായി തണുത്തശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി സൂക്ഷിക്കാം.

Advertisement