ദല്‍ഹി കോടതിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
national news
ദല്‍ഹി കോടതിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th September 2021, 2:34 pm

ന്യൂദല്‍ഹി: കോടതിക്കുള്ളില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദല്‍ഹിയിലെ രോഹിണി കോടതിയിലാണ് വെടിവെപ്പ് നടന്നത്.

അക്രമികള്‍ അഭിഭാഷകരുടെ വേഷത്തില്‍ എത്തിയാണ് വെടിവെപ്പ് നടത്തിയത്. ഗുണ്ട തലവന്‍ ജിതേന്ദര്‍ യോഗിക്കെതിരായി വെടിവെപ്പ് നടന്നത്. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ വെടിവെപ്പ് നടത്തിയ അക്രമി സംഘത്തിലെ രണ്ട് പേരും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിതേന്ദര്‍ ഗോഗിയെ തിഹാര്‍ ജയില്‍ നിന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Goons shoot at Delhi court; Three people were killed