ഗൂ​ഗിളിനിത് കലികാലം: വീണ്ടും പിഴ, പെരുമാറ്റച്ചട്ടങ്ങളിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ നിർദേശം
national news
ഗൂ​ഗിളിനിത് കലികാലം: വീണ്ടും പിഴ, പെരുമാറ്റച്ചട്ടങ്ങളിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ നിർദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th October 2022, 6:07 pm

ന്യൂദൽഹി:​ ഗൂ​ഗിളിന് വീണ്ടും പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മീഷൻ റിപ്പോർട്ട്. 936 കോടി രൂപയാണ് പിഴയിട്ടിരിക്കുന്നത്. പ്ലേ സ്റ്റോർ നയങ്ങളെ ​ഗൂ​ഗിൾ ദുരുപയോ​ഗം ചെയ്ത് പല ചൂഷണങ്ങളും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവിൽ പുതുതായി പിഴ ഈടാക്കിയിരിക്കുന്നത്.

പെരുമാറ്റച്ചട്ടങ്ങളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്നും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.

ഒക്ടോബർ 20നായിരുന്നു ​ഗൂ​ഗിളിന് നേരത്തെ കോമ്പറ്റീഷൻ കമ്മീഷൻ പിഴ ചുമത്തിയത്. 1,337 കോടി രൂപയായിരുന്നു അന്ന് ​ഗൂ​ഗിളിന് നൽകിയ പിഴ.

ആൻഡ്രോയിഡ് ഫോണിൽ ഏത് സെർച്ച് എഞ്ചിനും ഉപയോ​ഗിക്കാൻ അനുവാദം നൽകണം, ​ഗൂ​ഗിൾ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിക്കരുത്, ഇൻ-ബിൽട് ആപ്പുകൾ റിമൂവ് ചെയ്യാൻ ഉപഭോക്താവിന് അനുമതി നൽകണം തുടങ്ങിയ നിർദേശങ്ങൾ അന്ന് സി.സി.ഐ ​ഗൂ​ഗിളിന് നൽകിയിരുന്നു.

ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളും ഗൂ​ഗിളിന് പിഴ ചുമത്തിയിരുന്നു.

*​ഗൂ​ഗിൾ ആപ്പ് ഉപയോ​ഗിക്കാൻ ആൻ​ഡ്രോയ്ഡ് യൂസേഴ്സിനെ സമ്മർദ്ദത്തിലാക്കി
യൂറോപ്യൻ യൂണിയൻ വിധിച്ച പിഴ; 31000 കോടി രൂപ

*ഉപയോ​ക്താക്കളുടെ ഇന്റർനെറ്റ് ഉപയോ​ഗം അവരറിയാതെ നിരീക്ഷിച്ചു
ദക്ഷിണക്കൊറിയ വിധിച്ച പിഴ; 400കോടി രൂപ

*ഇൻ്റർനെറ്റ് യൂസേഴ്സിന്റെ ട്രാക്കിങ്ങ് സംവിധാനം ഇല്ലാതാക്കി
ഫ്രാൻസ് ചുമത്തിയ പിഴ: 1265 കോടി രൂപ

*വിപണി മര്യാദ ലംഘിച്ചു
ദക്ഷിണക്കൊറിയ വിധിച്ച പിഴ; 1303 കോടി രൂപ

*ഡിജിറ്റൽ പരസ്യ മേഖലയിലെ വിപണി മര്യാദ ലംഘിച്ചു
ഫ്രാൻസിൽ വിധിച്ച പിഴ; 1950 കോടി രൂപ

Content Highlight: Google fined with 936 crore