എഡിറ്റര്‍
എഡിറ്റര്‍
മൈക്രോസോഫ്റ്റിനെ പിന്തള്ളി ഗൂഗിള്‍
എഡിറ്റര്‍
Wednesday 3rd October 2012 12:45pm

ലണ്ടന്‍: സോഫ്റ്റ് വെയര്‍ ലോകത്തെ മുടിചൂടാ മന്നന്‍മാരായ മൈക്രോ സോഫ്റ്റിനെ പിന്തള്ളി ഗൂഗിള്‍ രണ്ടാം സ്ഥാനം കൈയ്യടക്കി. കഴിഞ്ഞ ദിവസത്തെ വിപണി വിലയനുസരിച്ച് ഗൂഗിളിന്റെ വില 249.9 ബില്ല്യണ്‍ ഡോളറാണ്.

മൈക്രോസോഫ്റ്റിന്റെത് 247.2 ബില്ല്യണ്‍ ഡോളറും. വിപണി വിലയില്‍ ആപ്പിള്‍ തന്നെയാണ് ഒന്നാം സ്ഥാനം തുടരുന്നത്.

Ads By Google

621 മില്ല്യണ്‍ ഡോളറാണ് ആപ്പിളിന്റെ വിപണി മൂല്യം ഐപാഡും ഐഫോണും എല്ലാമാണ് ആപ്പിളിന്റെ മൂല്യം കൂട്ടുന്നതിന് മുതല്‍ക്കൂട്ടാകുന്നത്.

സോഫ്റ്റ്‌വെയര്‍ രംഗത്ത് നിന്നും ഹാര്‍ഡ് വെയര്‍ രംഗത്ത് നിന്നും ചുവടുമാറി ഇന്റര്‍നെറ്റ് പരസ്യത്തിലും മൊബൈല്‍ ടെക്‌നോളജിയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഗൂഗിളിന്റെ വിപണി മൂല്യം ഉയര്‍ത്തിയത്. സോഫ്റ്റ്‌വെയര്‍ മേഖലയില്‍ നിന്നും ലഭിച്ചതിന്റെ ഇരട്ടിയിലധികം മാര്‍ക്കറ്റാണ് ഇന്റര്‍നെറ്റ് വഴി ഗൂഗിളിന് ലഭിച്ചത്.

അതേസമയം വിന്‍ഡോസ് 8 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റേയും ടാബ്ലറ്റുകളുടേയും പുതിയ ഫോണുകളുടേയും ലോഞ്ചിങ് പ്രഖ്യാപിച്ചിട്ടും മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം താഴ്ന്നത് കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്.

Advertisement