നല്ല റോഡുകളാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി
national news
നല്ല റോഡുകളാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2019, 11:47 pm

ചിത്രദുര്‍ഗ: റോഡുകള്‍ മോശമാകുമ്പോഴല്ല മറിച്ച് നല്ലതും സുരക്ഷിതവുമാകുമ്പോഴാണ് അപകടങ്ങളുണ്ടാവുന്നതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്‌റോള്‍.

” നമ്മുടെ റോഡുകളിലൂടെ ആളുകള്‍ക്ക് ഇപ്പോള്‍ മണിക്കൂറില്‍ നൂറു കിലോമീറ്ററിലധികം വേഗതയില്‍ ഓടിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെയാണ് അപകടങ്ങളും വര്‍ധിക്കുന്നത്.” കജ്‌റോള്‍ പറഞ്ഞു.

ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ക്ക് വന്‍തുക ഈടാക്കുമ്പോള്‍ ജനങ്ങള്‍ നല്ല റോഡുകള്‍ ആവശ്യപ്പെടില്ലേയെന്ന ചോദ്യത്തിനാണ് ഉപമുഖ്യമന്ത്രി മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.

അതേസമയം, മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുക കുറയ്ക്കുന്ന കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് കര്‍ണാടക ഗതാഗത മന്ത്രി ലക്ഷ്മണ്‍ സാവഡി പറഞ്ഞു.