ഔഡി A3 മോഡലുകള്‍ സ്വന്തമാക്കാം ; 5  ലക്ഷം വരെ വിലക്കിഴിവ്
Auto News
ഔഡി A3 മോഡലുകള്‍ സ്വന്തമാക്കാം ; 5 ലക്ഷം വരെ വിലക്കിഴിവ്
ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2019, 9:53 pm

ആഡംബര ശ്രേണിയില്‍പ്പെടുന്ന മികച്ച ബ്രാന്റുകളിലൊന്നായ ഔഡി ഇന്ത്യന്‍ വിപണി പിടിക്കാന്‍ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. തങ്ങളുടെ ചില മോഡലുകള്‍ കുറഞ്ഞ വിലയില്‍ അവതരിപ്പിച്ചാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ സ്വാധീനം ചെലുത്തിയത്.

പൊതുവേ വാഹനവിപണിയില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഈ ട്രെന്റ് മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം.ഔഡിയുടെ A3യുടെ വേരിയന്റുകള്‍ക്ക് വന്‍വിലക്കുറവാണ് കമ്പനി ഈ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുലക്ഷം രൂപാ വരെ വിലക്കിഴിവാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക

. a3 സെഡാന്റെ TFSI Premium Plus  28.99 ലക്ഷം രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. ഇതുവരെ 34.93 ലക്ഷം രൂപയായിരുന്നു ഈ വേരിയന്റിന്.

മോഡല്‍                               പഴയവില               പുതിയ വില

A3 35 TFSI Premium Plus   Rs 28,99,000       Rs 33,12,000

A3 35 TFSI Technology       Rs 30,99,000        Rs 34,57,000     

A3 35 TDI Premium Plus      Rs 29,99,000      Rs 34,93,000   

A3 35 TDI Technology         Rs 31,99,000       Rs 36,12,000