വീണ്ടും 'ഗോലി മാരോ' ; അമിത് ഷായുടെ റാലിയിലും  മുദ്രാവാക്യം മുഴക്കി ബി.ജെ.പി പ്രവര്‍ത്തകര്‍
India
വീണ്ടും 'ഗോലി മാരോ' ; അമിത് ഷായുടെ റാലിയിലും മുദ്രാവാക്യം മുഴക്കി ബി.ജെ.പി പ്രവര്‍ത്തകര്‍
ന്യൂസ് ഡെസ്‌ക്
Sunday, 1st March 2020, 5:41 pm

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളില്‍ സംഘടിപ്പിച്ച റാലിയിലും ‘ ഗോലി മാരോ’ മുദ്രാവാക്യം.

ബി.ജെ.പി പാതാക വീശിക്കൊണ്ടാണ് രാജ്യത്തെ വഞ്ചിക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന മുദ്രാവാക്യം ബി.ജെ.പി പ്രവര്‍ത്തകര്‍ വിളിക്കുന്നത്. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ബി.ജെ.പി നേതാവ് പര്‍വേശ് ശര്‍മ എന്നിവര്‍ രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണം എന്ന് പറഞ്ഞിരുന്നു. ഇവരുടെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

ദല്‍ഹി തെരഞ്ഞെുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ഗോലി മാരോ പ്രസ്താവന തെറ്റായിരുന്നെന്നും അത്തരമൊരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നെന്നും ഷാ പറഞ്ഞിരുന്നു.

വടക്ക്- കിഴക്കന്‍ ദല്‍ഹിയില്‍ മുസ് ലിങ്ങള്‍ക്കെതിരെ നടന്ന കലാപത്തിന് കാരണം ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ പ്രസ്താവനയാണ് എന്ന അരോപണം നില്‍ക്കെയാണ് ബംഗാളിലെ റാലിയില്‍ വീണ്ടും വിദ്വേഷ മുദ്രാവാക്യം ഉയര്‍ന്നു വന്നിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന കലാപത്തില്‍ 43 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നു ദിവസം നീണ്ടു നിന്ന കലാപത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ മുസ്ലിങ്ങളുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് അക്രമിക്കുകയും പള്ളിക്ക് തീയിടുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ