എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവില കൂടി: പവന് 22,360 രൂപ
എഡിറ്റര്‍
Thursday 28th March 2013 11:52am

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 40 രൂപ വര്‍ധിച്ച് 22,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5 രൂപ കുറവാണുണ്ടായത്. സ്വര്‍ണം ഗ്രാമിന് 2795 രൂപയാണ്.

Ads By Google

തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞ് 22,320 രൂപയായിരുന്നു. അതേ വിലയിലാണ് ചൊവ്വാഴ്ചയും വ്യാപാരം നടന്നത്. വെള്ളിയാഴ്ച പവന് 80 രൂപ കൂടി 22,400 രൂപയായ വില രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് തിങ്കളാഴ്ച കുറഞ്ഞത്.

ദിവസങ്ങളായി വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. 24,240 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.

കഴിഞ്ഞ നവംബര്‍ 27ന് ആണ് ഈ നിരക്കിലെത്തി റെക്കോര്‍ഡിട്ടത്. ഇറക്കുമതി ചുങ്കം ഉയര്‍ത്തിയതു വഴി സ്വര്‍ണം  ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ധിക്കും.

5620 കോടി ഡോളറിന്റെ സ്വര്‍ണമാണ് 2012ല്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്. വര്‍ധിച്ച തോതിലുള്ള സ്വര്‍ണ ഇറക്കുമതി സമ്പദ്രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisement