എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവില വീണ്ടും കുറഞ്ഞു
എഡിറ്റര്‍
Friday 5th October 2012 10:03am

കൊച്ചി: സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23,120 രൂപയായി. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്. 2,890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

രാജ്യാന്തര വിപണിയില്‍ വില കുറയുന്നതും രൂപയും ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം ഉയര്‍ന്നതുമാണു സ്വര്‍ണ വില കുറയാന്‍ കാരണം. ഇന്നലെ പവന്   120 കുറഞ്ഞ് 23,200 രൂപയായിരുന്നു.

Ads By Google

24,160 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ മാസം തുടങ്ങുമ്പോള്‍ 23,240 രൂപയായിരുന്നു   ഒരു പവന്‍ സ്വര്‍ണത്തിന് വില. പിന്നീട് കുതിച്ചുയര്‍ന്ന ശേഷം വില കുറഞ്ഞു തുടങ്ങുകയായിരുന്നു.

വിവാഹ, ഉത്സവ സീസണ്‍ തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ വില ഉയര്‍ത്തിനിര്‍ത്തുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ എല്ലാ ജ്വല്ലറികളിലും സ്വര്‍ണ ശേഖരം ഉയര്‍ത്തി നിര്‍ത്തുന്ന പ്രവണതയാണ് കാണിക്കുന്നത്.

Advertisement