എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ്ണവില കൂടി
എഡിറ്റര്‍
Thursday 7th March 2013 11:45am

കൊച്ചി: സ്വര്‍ണ്ണവില വീണ്ടും കൂടി. പവന് 80 രൂപ വര്‍ദ്ധിച്ച് 22,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന്  10 രൂപ കൂടി 2,775 രൂപയായി.

രാജ്യാന്തര വിപണിയില്‍ വില കൂടുന്നതാണ് ഇവിടെയും വില കുറയാന്‍ കാരണമായത്. ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.

Ads By Google

ഇറക്കുമതി ചുങ്കം വഴി  സ്വര്‍ണ്ണം ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ദ്ധിക്കും.  5620 കോടി ഡോളറിന്റെ സ്വര്‍ണ്ണമാണ് കഴിഞ്ഞ വര്‍ഷം മാത്രം  ല്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്.

വര്‍ധിച്ച തോതിലുള്ള സ്വര്‍ണ്ണ ഇറക്കുമതി  സമ്പദ്‌രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

സുരക്ഷിത നിക്ഷേപമാര്‍ഗമായി  അംഗീകരിക്കപ്പെട്ടിട്ടുളളതാണ് സ്വര്‍ണത്തിന് ഇടക്കിടെ വില കൂടാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.

Advertisement