എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ വില കുറഞ്ഞു
എഡിറ്റര്‍
Friday 12th October 2012 11:10am

കൊച്ചി: മൂന്ന് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിന് ശേഷം സ്വര്‍ണവില താഴ്ന്നു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 23,280 രൂപയായി. ഗ്രാമിന് പതിനഞ്ച് രൂപ കുറഞ്ഞ് 2,910 രൂപയായി.

Ads By Google

ഇക്കഴിഞ്ഞ തിങ്കളാഴ്ച 23,120 രൂപയായിരുന്നു സ്വര്‍ണ വില. ചൊവ്വാഴ്ച 23,240 രൂപയായും ബുധനാഴ്ച 23,320 രൂപയായും ഉയര്‍ന്നിരുന്നു. ഇന്നലെ 23,400 രൂപയായിരുന്നു പവന്‍ വില.

24,160 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ മാസം തുടങ്ങുമ്പോള്‍ 23,240 രൂപയായിരുന്നു   ഒരു പവന്‍ സ്വര്‍ണത്തിന് വില. പിന്നീട് കുതിച്ചുയര്‍ന്ന ശേഷം വില കുറഞ്ഞു തുടങ്ങുകയായിരുന്നു.

വിവാഹ, ഉത്സവ സീസണ്‍ തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണ വില ഉയര്‍ത്തിനിര്‍ത്തുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ എല്ലാ ജ്വല്ലറികളിലും സ്വര്‍ണ ശേഖരം ഉയര്‍ത്തി നിര്‍ത്തുന്ന പ്രവണതയാണ് കാണിക്കുന്നത്.

Advertisement