എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ്ണവില കുറഞ്ഞു
എഡിറ്റര്‍
Friday 8th March 2013 11:58am

കൊച്ചി: സ്വര്‍ണ്ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 22,080 രൂപയാണ് ഇന്നത്തെ വില.

ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,760 രൂപയായി. ഒരാഴ്ചക്കിടെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടെയും വില കുറയാന്‍ കാരണമായത്.

Ads By Google

ഈ വര്‍ഷം തുടക്കത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇറക്കുമതി ചുങ്കം വഴി  സ്വര്‍ണ്ണം ഇറക്കുമതിക്ക് ഗ്രാമിന് 60 രൂപ മുതല്‍ 75 രൂപ വരെ തീരുവ വര്‍ദ്ധിക്കും.  5620 കോടി ഡോളറിന്റെ സ്വര്‍ണ്ണമാണ് കഴിഞ്ഞ വര്‍ഷം മാത്രം  രാജ്യത്ത് ഇറക്കുമതി ചെയ്തത്.

വര്‍ധിച്ച തോതിലുള്ള സ്വര്‍ണ്ണ ഇറക്കുമതി  സമ്പദ്‌രംഗത്ത് പ്രശ്‌നം സൃഷ്ടിക്കുമെന്നും ഇത് തടയാന്‍ തീരുവ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ധനമന്ത്രി പി. ചിദംബരം ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തീരുവ വര്‍ധിപ്പിച്ച നടപടി നിലവിലെ ധനക്കമ്മി കുറക്കാന്‍ വഴിയൊരുക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

സുരക്ഷിത നിക്ഷേപമാര്‍ഗമായി  അംഗീകരിക്കപ്പെട്ടിട്ടുളളതാണ് സ്വര്‍ണത്തിന് ഇടക്കിടെ വിലയില്‍ മാറ്റമുണ്ടാകാനുള്ള കാരണമായി സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്.

Advertisement