Administrator
Administrator
സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു
Administrator
Saturday 28th May 2011 10:22am

gold-priceകൊച്ചി:കൊച്ചി: സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 5 രൂപയാണ് കൂടിയത്.  ഇന്നത്തെ വില ഗ്രാമിന് 2110 രൂപയാണ്. പവന് 40 രൂപ കൂടി 16880 രൂപയിലെത്തി. കഴിഞ്ഞ ദിവസമിത് ഗ്രാമിന് 2105 രൂപയും പവന് 16840 രൂപയുമായിരുന്നു .

ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില കൂടിയതുമാണ് വില വര്‍ധനവിന് കാരണം.  നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ കണക്കാക്കാന്‍ തുടങ്ങിയതും ഡോളറിന് താല്‍പ്പര്യം കുറഞ്ഞതുമാണ് സ്വര്‍ണത്തിന് വിലകൂടാന്‍ കാരണമായത്.

ഏപ്രില്‍ 16നായിരുന്നു സ്വര്‍ണവില സകല റെക്കോര്‍ഡുകളും ഭേദിച്ച് 16,000 കടന്നത്. അതിനുശേഷം ചെറിയതോതില്‍ വില ഇടിഞ്ഞെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വില കൂതിച്ചുയരുകയായിരുന്നു.

Advertisement