ന്യൂദല്‍ഹി: സ്വര്‍ണം വിട്ടൊരു കളിക്കും ഇന്ത്യന്‍ ഉപഭോക്താക്കള്‍ തയ്യാറല്ല. ആഘോഷങ്ങളേതായാലും സ്വര്‍ണം വാങ്ങിക്കൂട്ടാനുള്ള ത്വര മലയാളികള്‍ക്ക് അല്‍പ്പം കൂടുതലാണ്. രാജ്യത്തെ സ്വര്‍ണ ഉപഭോഗത്തില്‍ 94 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈവര്‍ഷത്തിന്റെ ആദ്യപകുതിവരെ രാജ്യത്തെ സ്വര്‍ണ ഉപഭോഗം 365 ടണ്ണിലെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 184 ടണ്ണായിരുന്നു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയാണ് സ്വര്‍ണ ഉപഭോഗത്തില്‍ ഒന്നാമത്. രൂപയേക്കാളേറെ സ്വര്‍ണം നിക്ഷേപമായി കാണുന്ന ഉപഭോക്തൃ മനസ്സാണ് ഇന്ത്യക്കാരെ “മഞ്ഞലോഹ” ത്തിന്റെ കടുത്ത ആരാധകരാക്കിത്തീര്ക്കുന്നത്.