ഐലീഗില്‍ ഗോകുലം എഫ്.സി. ഇന്ന് ഇന്ത്യന്‍ ആരോസിനെ നേരിടും
Football
ഐലീഗില്‍ ഗോകുലം എഫ്.സി. ഇന്ന് ഇന്ത്യന്‍ ആരോസിനെ നേരിടും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st December 2018, 8:21 am

ഐലീഗില്‍ വിജയ വഴിയില്‍ തിരിച്ചുവരാന്‍ ഗോകുലം ഇന്ന് ഇറങ്ങുന്നു. ഒഡീഷയില്‍ നടക്കുന്ന മത്സരത്തില്‍ ലീഗിലെ കുഞ്ഞന്‍ ടീമായ ഇന്ത്യന്‍ ആരോസാണ് എതിരാളികള്‍. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ജയിക്കാതിരുന്ന ഗോകുലം നിലവില്‍ എട്ടാമതാണ്.

ഇന്നുജയിച്ച് ആദ്യനാലില്‍ മടങ്ങിയെത്തലാണ് പരിശീലകന്‍ ബിനോ ജോര്‍ജിന്റെ ലക്ഷ്്യം. ഈ മത്സരമടക്കം ഇനി വരാന്‍ പോകുന്ന ഏഴു മത്സരവും ഗോകുലത്തിന് എവേ മത്സരമാണ്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ആന്റോണിയോ ജര്‍മന്‍ പോയതോടെ ടീമിലൊരു സ്‌ട്രൈക്കര്‍ ഇല്ലാതായത് മുന്നേറ്റത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കലാണ് ഗോകുലത്തിന്റെ ലക്ഷ്യം.

ALSO READ:എ.എഫ്.സി. ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീം അബൂദാബിയിലെത്തി; വന്‍ സ്വീകരണവുമായി ആരാധകര്‍

ജര്‍മന് പകരം എത്തിയ സന്റെ ഫോമിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍. ഇന്ന് യുവതാരം ബിജേഷ് ഗോകുലത്തിനായി അരങ്ങേറ്റം നടത്തിയേക്കും.

മറുവശത്ത് ഇന്ത്യന്‍ ആരോസ് ഈ സീസണില്‍ ഒട്ടും ഫോമിലല്ല. ഇതുവരെ ഒരുജയം മാത്രമാണ് ടീം നേടിയത്. നിലവില്‍ പത്താംസ്ഥാനത്താണ് ആരോസ്. ആദ്യ നാലിലെത്തി സൂപ്പര്‍ കപ്പ് യോഗ്യതയാണ് ഗോകുലത്തിന്റെ ലക്ഷ്യം.