ഇത് എനിക്ക് വേണം, ഞാനിതങ്ങ് എടുക്കുവാ; അച്ഛന്റെ ഡയലോഗ് മാറ്റി പറഞ്ഞ് കൈയ്യടി നേടി ഗോകുല്‍ സുരേഷ്
Malayalam Cinema
ഇത് എനിക്ക് വേണം, ഞാനിതങ്ങ് എടുക്കുവാ; അച്ഛന്റെ ഡയലോഗ് മാറ്റി പറഞ്ഞ് കൈയ്യടി നേടി ഗോകുല്‍ സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th January 2020, 1:51 pm

‘എനിക്ക് ഈ തൃശൂര്‍ വേണം…നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം…ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ…’ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞടുപ്പിന് ശേഷം ഏറ്റവും ഹിറ്റായ ഡയലോഗ് ആയിരുന്നു ഇത്. നടനും എം.പിയുമായ സുരേഷ് ഗോപി തന്റെ പ്രചാരണത്തിനിടെ പറഞ്ഞ ഈ ഡയലോഗ് സിനിമയിലെ ഡയലോഗുകളെക്കാള്‍ ഹിറ്റായിരുന്നു.

ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഈ ഡയലോഗ് മാറ്റി പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ഗോകുല്‍ സുരേഷ്. ഒരു കോളെജ് പരിപാടിക്കെത്തിയപ്പോള്‍ ആയിരുന്നു ഇത്.

ഇക്ബാല്‍ കോളേജില്‍ അതിഥിയായെത്തിയ ഗോകുലിനോട് വിദ്യാര്‍ത്ഥികള്‍ അച്ഛന്റെ ഡയലോഗ് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഡയലോഗ് അതേപോലെ അവതരിപ്പിക്കാതെ കോളെജിന്റെ പേര് ഉപയോഗിച്ചായിരുന്നു ഗോകുല്‍ അച്ഛന്റെ ഡയലോഗ് അവതരിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇക്ബാല്‍ കോളെജില്‍ അതിഥിയായെത്തിയ ഗോകുലിനോട് വിദ്യാര്‍ത്ഥികള്‍ അച്ഛന്റെ ഡയലോഗ് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഡയലോഗ് അതേപോലെ അവതരിപ്പിക്കാതെ കോളെജിന്റെ പേര് ഉപയോഗിച്ചായിരുന്നു ഗോകുല്‍ അച്ഛന്റെ ഡയലോഗ് അവതരിപ്പിച്ചത്.

നിഥിന്‍ രണ്‍ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ജോബി ജോര്‍ജാണ്.

DoolNews Video