എഡിറ്റര്‍
എഡിറ്റര്‍
ആള്‍ദൈവം രാംപാല്‍ ദാസിനെ രണ്ട് കേസുകളില്‍ വെറുതെ വിട്ടു
എഡിറ്റര്‍
Tuesday 29th August 2017 5:41pm

ചണ്ഡിഗഢ്: ആള്‍ദൈവം രാംപാല്‍ ദാസിനെ രണ്ട് കേസുകളില്‍ ഹരിയാന കോടതി വെറുതെ വിട്ടു. പൗരന്മാര്‍ക്കും പൊതു സ്വത്തിനും നാശനഷ്ടം ഉണ്ടാക്കിയെന്ന കേസുകളില്‍ 66കാരനായ രാംപാലിനെതിരെ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.
അതേ സമയം 2005ല്‍ ഹിസാറില്‍ ഒരു ഗ്രാമീണന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് അടക്കം എട്ട് കേസുകളില്‍ ആള്‍ദൈവം വിചാരണ നേരിടണം.

2006ല്‍ തന്റെ അനുയായികളെ ഉപയോഗിച്ച് ഒരു സംഘം ഗ്രാമവാസികള്‍ക്ക് നേരെ രാംപാല്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2014ല്‍ ഹരിയാനയിലെ ഹിസാറിലെ ആശ്രമത്തില്‍ നിന്നും രാംപാലിനെ പൊലീസ് അറസ്ററ് ചെയ്യുകയായിരുന്നു.


Also read‘അന്നും ഇന്നും ഞാന്‍ അയാളെ ഭയന്നിട്ടില്ല’ ഗുര്‍മീതിനെതിരെ പരാതി നല്‍കിയ യുവതി പറയുന്നു


പതിനഞ്ചാം നൂറ്റാണ്ടിലെ കവിയായ കബീര്‍ ദാസിന്റെ പിന്‍ഗാമി എന്ന പേരിലാണ് രാംപാല്‍ തന്റെ ആശ്രമം സ്ഥാപിച്ചിരുന്നത്.

കഴിഞ്ഞ ദിവസമാണ് ബലാത്സംഗക്കേസില്‍ മറ്റൊരു സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും റോഹ്തക് കോടതി ശിക്ഷ വിധിച്ചത്. രണ്ട് ബലാത്സംഗക്കേസിലുമായാണ് കോടതി ഗുര്‍മീതിനുള്ള ശിക്ഷ വിധിച്ചത്.

Advertisement