എഡിറ്റര്‍
എഡിറ്റര്‍
‘വീണ്ടും കായിക ദുരന്തം’; സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ഇതിഹാസ ഗോള്‍കീപ്പര്‍ മരിച്ചു; മരിച്ചതറിയാതെ കളി ജയിച്ച് ടീം, വീഡിയോ
എഡിറ്റര്‍
Sunday 15th October 2017 9:17pm

ജക്കാര്‍ത്ത: കളിക്കിടെ ഗ്രൗണ്ടില്‍ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ഇന്തോനേഷ്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍നിര ഗോള്‍കീപ്പറായ ഖൊയ്‌രുള്‍ ഹുദ മരിച്ചു. കളി തത്സമയം ആളുകള്‍ ടി.വിയിലൂടെ കണ്ടു കൊണ്ടിരിക്കെയായിരുന്നു അപകടം സംഭവിച്ചത്.

തെക്കന്‍ ജാവയിലെ സുര്‍ജയ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഒരു ആക്രമണത്തിനിടെ പന്ത് കൈപ്പിടിയിലൊതുക്കാന്‍ മുന്നോട്ടു കയറിയ ഖൊയ്‌രുളും പന്ത് ക്ലിയര്‍ ചെയ്യാന്‍ സ്‌ട്രൈക്കര്‍ക്കൊപ്പം ഓടിയ റോഡ്രിഗസസും കൂട്ടിയിടിക്കുകയായിരുന്നു. റോഡ്രിഗസിന്റെ മുട്ട് ഖൊയ്‌രുളിന്റെ പിന്‍കഴുത്തില്‍ ഇടിക്കുകയായിരുന്നു.


Also Read:  ‘ഇന്ത സ്പീഡ് പോതുമാ ഇനും കൊഞ്ചം വേണമാ’; കാറ്റിനെ വെല്ലുന്ന വേഗവുമായി ബി.ജെ.പിയുടെ ജനരക്ഷാ യാത്ര; ട്രോള്‍ മഴ തീര്‍ത്ത് സോഷ്യല്‍ മീഡിയ


ഇടിയുടെ ആഘാതത്തില്‍ ഗ്രൗണ്ടില്‍ വേദന കൊണ്ട് പിടിഞ്ഞു വീണ ഗോള്‍ കീപ്പറെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടീമിലെ ഇതിഹാസ താരമായാണ് ഹുദയെ വിശേഷിപ്പിക്കുന്നത്. 1999ല്‍ അരങ്ങേറ്റം കുറിച്ച് ഖൊയ്‌രുള്‍ പെര്‍സെലയ്ക്കുവേണ്ടി 500 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

അതേസമയം, ഖൊയ്‌രുള്‍ ആശുപത്രിയില്‍ വച്ച് മരിച്ചത് അറിയാതെ സ്റ്റേഡിയത്തില്‍ കളി തുടരുകയായിരുന്നു. മത്സരത്തില്‍ ഖൊയ്‌രുളിന്റെ ടീമായ പെര്‍സെല മടക്കമില്ലാത്ത രണ്ട് ഗോളിന് വിജയിച്ചത് കാലം കാത്തു വെച്ച നാടകീയതയുമായി.

Advertisement