എഡിറ്റര്‍
എഡിറ്റര്‍
അടുത്ത നൂറുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ മുങ്ങിത്താഴുമെന്ന് നാസ ഗവേഷണസംഘം; ആദ്യ മുങ്ങുന്ന നഗരങ്ങള്‍ ഇവ
എഡിറ്റര്‍
Friday 17th November 2017 9:00am

 

ന്യൂദല്‍ഹി: ആഗോളതാപനത്തിന്റെ ഫലമായി ലോകതാപനില ഉയരുന്ന സാഹചര്യത്തില്‍ ആദ്യം മുങ്ങിത്താഴുന്ന നഗരങ്ങളുടെ പട്ടികയില്‍ മുംബൈയും മാംഗളൂരുവുമെന്ന് നാസ ഗവേഷണസംഘത്തിന്റെ കണ്ടെത്തല്‍. ആഗോളതാപനത്തിന്റെ ഫലമായി ഉയരുന്ന സമുദ്രനിരപ്പ് തീരദേശ നഗരങ്ങളെയാണ് എറ്റവും കൂടുതല്‍ ബാധിക്കുക. അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്ക് സിറ്റിയും ഈ ഭീക്ഷണിയില്‍ നിന്ന് മുക്തമല്ലെന്നും ഗവേഷകര്‍ പറഞ്ഞു.

അടുത്ത നൂറുവര്‍ഷത്തിനുള്ളില്‍ മാഗളൂരുവിന്റെ സമുദ്രജലനിരപ്പ് ഇപ്പോഴുള്ളത്തില്‍ നിന്ന് വര്‍ധിക്കുന്ന രീതി സംജാതമാകുമെന്നും ശാസ്ത്രലോകം വിലയിരുത്തി. സമാനമായ സ്ഥിതി തന്നെയാണ് ന്യൂയോര്‍ക്കിനുമെന്നാണ് ഗവേഷക കണ്ടെത്തല്‍. ആഗോളതാപനത്തിന്റെ പ്രധാന ഇരകള്‍ തുറമുഖ നഗരങ്ങളാണ്.


Also Read: ബെഹ്‌റ നീതി കാട്ടിയില്ല; സന്ധ്യ വ്യാജ തെളിവുണ്ടാക്കുന്നു; ഡി.ജി.പിക്കും എ.ഡി.ജി.പിയ്ക്കും എതിരായ ദിലീപിന്റെ പരാതിയുടെ പൂര്‍ണ്ണ രൂപം പുറത്ത്


ഇന്ത്യയിലെ പ്രധാന തുറമുഖ നഗരങ്ങളായ ആന്ധ്രയിലെ കാക്കിനട, മഹാരഷ്ട്രയിലെ മുംബൈ, കര്‍ണ്ണടാകയിലെ മാംഗളൂരു എന്നിവിടങ്ങളിലെ ജലനിരപ്പ് ഭാവിയില്‍ ഉയരുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്ന സമൂഹം, അടുത്ത നൂറുവര്‍ഷത്തിനുള്ളില്‍ ഉണ്ടാകാവുന്ന ദുരന്തത്തെപ്പറ്റിയാണ് ചിന്തിക്കേണ്ടതെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ലോകത്തിന്റെ തന്നെ ശുദ്ധജല സംഭരണികളാണ് മഞ്ഞ് മലകള്‍.

ഹരിതഗൃഹപ്രഭാവം ലോകതാപനില കൂട്ടുകയും സമുദ്രനിരപ്പ് വര്‍ദ്ധിപ്പിച്ച് നഗരങ്ങളെ മുങ്ങിത്താഴലിന് വിധേയമാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദേശീയ സമുദ്രാന്തരീക്ഷ വിഭാഗത്തിന്റെ പഠനങ്ങളും ഇതേ കണ്ടെത്തലിലാണ് എത്തിച്ചേരുന്നത്.


Dont Miss: ഇസ്രായേല്‍ സൈനിക മേധാവിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച് സൗദി പത്രം; ഇറാനെതിരെ സഹകരിക്കാന്‍ തയ്യാറെന്ന് സൈനികമേധാവി


ഇതേ രീതി തുടരുകയാണെങ്കില്‍ ഇന്ത്യയില്‍ നിന്ന് 14000 ചതുരശ്ര കരഭാഗം അപ്രത്യക്ഷമാക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2050 ഓടേ നാല്‍പ്പത് മില്യണ്‍ വരുന്ന ഇന്ത്യയിലെ ഒരുവിഭാഗം ജനത അഭയാര്‍ത്ഥികളായി തീരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊല്‍ക്കത്ത, മുംബൈ നഗരങ്ങളെയാണ് ഇത് എറ്റവും കുടുതല്‍ ബാധിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് പാരിസ് ഉടമ്പടി പ്രാവര്‍ത്തികമമെന്ന നിലപാട് നാസ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ സ്വീകരിച്ചത്.

ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളല്‍ പരിമിതപ്പെടുത്തി ആഗോളതാപനത്തെ കുറയ്ക്കുക എന്ന ലക്ഷ്യവുമായി രൂപീകരിക്കപ്പെട്ടതായിരുന്നു പാരീസ് ഉടമ്പടി. എന്നാല്‍ അമേരിക്ക ഉടമ്പടിയില്‍ നിന്ന് വിട്ടുനിന്നത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരുന്നു.

Advertisement