എഡിറ്റര്‍
എഡിറ്റര്‍
മൂന്ന് വയസ്കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
എഡിറ്റര്‍
Friday 8th March 2013 8:00am

കോട്ടയ്ക്കല്‍: തിരൂരിലെ കടവരാന്തയില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന മൂന്നുവയസ്സുള്ള തമിഴ് ബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി.

തിരൂര്‍ ഡി.വൈ.എസ്.പി കെ.എം സെയ്താലിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Ads By Google

പരപ്പനങ്ങാടി ചെറമംഗലത്തെ കാഞ്ഞിരക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിം എന്ന 23കാരനാണ് കോഴിക്കോട് റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തുനിന്ന് പോലീസ് പിടിയിലായത്.

ഇയാള്‍ക്കെതിരെ നേരത്തെ ഉണ്ടായിരുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

മദ്യവും മയക്കുമരുന്നും സ്ഥിരമായി ഉപയോഗിക്കാറുള്ള ഇയാള്‍ തെരുവില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളേയും കുട്ടികളേയും ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവാണെന്ന് പോലീസ് പറയുന്നു.

മദ്യപിച്ച് കിടക്കുന്നവരുടെ പണം, ഫോണ്‍ എന്നിവ മോഷ്ടിക്കാറുണ്ട്. തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്. സംഭവദിവസം തെരുവിലെ സ്ത്രീകളെ ഇയാള്‍ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചിരുന്നു. അതിനു വഴങ്ങാതിരുന്നപ്പോള്‍ സ്ത്രീകള്‍ ഉറങ്ങുന്നതുവരെ കാത്തിരിക്കുകയും പിന്നീട് കുട്ടിയെ വായപൊത്തി എടുത്തുകൊണ്ടുപോകുകയുമായിരുന്നു.

കുട്ടി കരയാതിരിക്കാന്‍  വായ തുണികൊണ്ട് കെട്ടിയാണ് പീഡിപ്പിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അബോധവസ്തയിലായ കുട്ടി മരിച്ചെന്നാണ് ഇയാള്‍ കരുതിയത്. കുട്ടിയെ കാണാതെ തിരഞ്ഞ സ്ത്രീകളുടെ കൂടെ ഇയാളും ഉണ്ടായിരുന്നു.

കുട്ടിയെ പീഡിപ്പിച്ചശേഷം താനൂരിലെ ബന്ധുവീട്ടിലേക്കും പിന്നീട് കോഴിക്കോട്ടേക്കും പോയിരുന്നതായി പോലീസ് പറഞ്ഞു.

തിരൂരിലെ ജില്ലാ ആശുപത്രി റോഡിലെ ഒരു കടവരാന്തയില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. മഹിളാസമാജം കെട്ടിടത്തിന്റെ മൂത്രപ്പൂരയുടെ പിന്നില്‍ അവശനിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

Advertisement