എഡിറ്റര്‍
എഡിറ്റര്‍
ജനം നോക്കി നില്‍ക്കെ വാഹനത്തില്‍ ചാടിക്കയറി രാഹുല്‍ ഗാന്ധിയുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് സെല്‍ഫിയെടുത്ത് പെണ്‍കുട്ടി; രാഹുലിന്റെ കൈപിടിച്ച് മടക്കവും, വീഡിയോ വൈറലാകുന്നു
എഡിറ്റര്‍
Wednesday 1st November 2017 8:07pm

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വാഹനത്തില്‍ ചാടിക്കയറി പെണ്‍കുട്ടി. ഇന്ന് ബറൂച്ചിലെ ജനങ്ങളെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഗുജറാത്തിലെത്തിയ രാഹുലിന് വന്‍ സ്വീകരണമാണ് ലഭിച്ചു വരുന്നത്. ഇതിനിടെയാണ് പുതിയ സംഭവം. പ്രചരണത്തിനായി ബറൂച്ചിലെത്തിയ രാഹുലിന്റെ വാഹനത്തിലേക്ക് ഒരു പെണ്‍കുട്ടി ചാടിക്കയറുകയായിരുന്നു. രാഹുലിന്റെ കഴുത്തില്‍ മാലയണിയുകയും തോളില്‍ കൈയ്യിട്ട് സെല്‍ഫിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ പെണ്‍കുട്ടിയെ രാഹുല്‍ തന്നെ സഹായിക്കുകയും ചെയ്തു.

എന്നാല്‍ പെണ്‍കുട്ടിയാരാണെന്ന് മനസിലായിട്ടില്ല. അവളെ തേടി സോഷ്യല്‍ മീഡിയ അലഞ്ഞു തുടങ്ങിയിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റുമാണ്.

നേരത്തെ, മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനം എന്ന അവകാശവാദത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ആശുപത്രിയിലെത്തിയാല്‍ പോക്കറ്റില്‍ ലക്ഷങ്ങളില്ലെങ്കില്‍ നിങ്ങളെ അവര്‍ ചവുട്ടിപ്പുറത്താക്കും. ഇതാണ് മോദിയുടെ ഗുജറാത്ത് മോഡലെന്നാണ് രാഹുലിന്റെ പരാമര്‍ശം.

‘ഗുജറാത്ത് മോഡലില്‍ നിങ്ങള്‍ ആശുപത്രിയില്‍ പോകുമ്പോള്‍ നിങ്ങളുടെ പോക്കറ്റില്‍ ലക്ഷക്കണക്കിന് രൂപയില്ലെങ്കില്‍ അവര്‍ നിങ്ങളെ പുറത്താക്കും. അതാണ് ഭായീ ഗുജറാത്ത് മോഡല്‍. നിങ്ങളുടെ പക്കല്‍ പണമില്ലെങ്കില്‍ ഇവിടെ ഒരു പണിയും നടക്കില്ല.’ അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ എല്ലാ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നത് മോദിയുടെ വ്യവസായികളാണ്. ഇതുകാരണം ചെറുകിട കച്ചവടക്കാരാണ് ദുരിതമനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Also Read: നെഹ്‌റ-ഒരു വണ്‍സൈഡ് പ്രണയകഥ


ജനങ്ങള്‍ ഇപ്പോള്‍ സത്യം മനസിലാക്കിയിരിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അവര്‍ ഷോക്ക് ട്രീറ്റ്മെന്റ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും കച്ചവടക്കാരുടെയും സര്‍ക്കാറായിരിക്കും ഗുജറാത്തില്‍ വരുന്നത്. അല്ലാതെ വ്യവസായികളുടേത് അല്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ബുറിച്ചില്‍ നവസര്‍ജന്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഏറ്റെടുക്കല്‍ കാരണം ദുരിതത്തിലായ കര്‍ഷകരെയാണ് റാലിയില്‍ രാഹുല്‍ അഭിസംബോധന ചെയ്തത്.

Advertisement