എഡിറ്റര്‍
എഡിറ്റര്‍
കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ചുകൊന്നു; ബന്ധു അറസ്റ്റില്‍
എഡിറ്റര്‍
Thursday 28th September 2017 10:08am

 

കൊല്ലം: കുളത്തുപുഴയില്‍ ഏഴുവയസുകാരിയെ കൊന്നത് ബന്ധുവായ രാജേഷ്. ലൈംഗിക പീഡനത്തിനുശേഷമായിരുന്നു കൊലപാതകമെന്ന് പ്രതി സമ്മതിച്ചു.

ഇന്നലെ വൈകുന്നേരം കാണാതായ കുട്ടിയെ ഇന്ന് രാവിലെ റബര്‍ എസ്‌റ്റേറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ട്യൂഷന്‍ ക്ലാസിന് കൊണ്ടു പോയ രാജേഷിനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് രാജേഷ്.


Also Read: കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; വധശ്രമത്തിന് കേസെടുക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍


ഇയാള്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം കുട്ടി ട്യൂഷന്‍ ക്ലാസിലേക്ക് പോയത്. പിന്നീട് ഇരുവരേയും കാണാതായി. തുടര്‍ന്ന് അമ്മ ഏരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയും ഇരുവരുടേയും ഫോട്ടോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്നലെ രാത്രിയോടെയാണ് കുളത്തൂപുഴക്ക് സമീപത്ത് നിന്ന് രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍.പി.കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്. എന്നാല്‍ പോലീസ് ഇവിടെ എത്തി പരിശോധിച്ചപ്പോള്‍ കുട്ടി മരിച്ച നിലയിലായിരുന്നു. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.

Advertisement