എഡിറ്റര്‍
എഡിറ്റര്‍
റിയാദില്‍ രണ്ടുവയസുകാരിയെ തട്ടിക്കൊട്ടുപോയി; വിവരം നല്‍കുന്നവര്‍ക്ക് 1 മില്യണ്‍ സൗദി റിയാല്‍ പ്രഖ്യാപിച്ചു
എഡിറ്റര്‍
Tuesday 24th November 2015 11:43am

saudi-small-girlറിയാദ്: റിയാദില്‍ നിന്നും തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 1 മില്യണ്‍ സൗദി റിയാല്‍ പാരിതോഷികമായി പ്രഖ്യാപിച്ചു.

ജൂറി അല്‍ ഖല്‍ദി എന്ന രണ്ടുവയസുകാരിയെയാണ് വെള്ളിയാഴ്ച വൈകീട്ട് റിയാദിലെ തിരക്കേറിയ ഖുറൈസി റോഡില്‍വെച്ച് ഒരാള്‍ തട്ടിക്കൊണ്ടുപോയത്.

കുട്ടിയെ അമ്മയോടൊപ്പം റോഡില്‍നിര്‍ത്തി ഒരു ക്ലിനിക്കിനടുത്തുള്ള കടയിലേക്ക് ചില സാധനങ്ങള്‍ വാങ്ങാനായി പിതാവ്  പോയ സമയത്തായിരുന്നു കുട്ടിയെ തട്ടിയെടുത്തത്.

ക്ലിനിക്കില്‍ നിന്നും ഇറങ്ങിവന്ന ഒരാള്‍ കുട്ടിയുമായി കളിക്കുകയും സംസാരിക്കുകയും ചെയ്തു. കുട്ടിയുടെ അച്ഛന്റെ ബന്ധുവായിരിക്കാം എന്ന ധാരണയില്‍ അത് അത്ര ശ്രദ്ധിക്കുകയും ചെയ്തില്ലെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

കുറച്ച് സമയം കുട്ടിയെ അയാള്‍ എടുക്കുകയും ചെയ്തിരുന്നു. താന്‍ അവിടെ നിന്നും ക്ലിനിക്കിനകേത്ത് പോയി ഉടന്‍ തന്നെ തിരിച്ചെത്തിയെന്നും അപ്പോഴേക്കും കുട്ടിയേയും കൊണ്ട് അയാള്‍ കടന്നുകളഞ്ഞിരുന്നെന്നും കുട്ടിയുടെ അമ്മ പോലീസിന് മൊഴി നല്‍കി.

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0550878788, 0551294982,  0556474399. ഈ നമ്പറില്‍ ബന്ധപ്പെടുക.

Advertisement