എഡിറ്റര്‍
എഡിറ്റര്‍
ജിയോനിയുടെ എ 1 സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി; വില സസ്‌പെന്‍സാക്കി കമ്പനി
എഡിറ്റര്‍
Tuesday 21st March 2017 3:46pm

ജിയോനി തങ്ങളുടെ പുതിയ ഡിവൈസായ എവണ്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഫോണ്‍ പുറത്തിറക്കിയത്.

മാര്‍ച്ച് 31 മുതല്‍ ആമസോണ്‍ ഇന്ത്യയിലും രാജ്യത്തെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമായി തുടങ്ങും. സംഗതിയതല്ല ഫോണിന്റെ വിലയെത്രയെന്ന കാര്യം ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.

2017 ലെ മൊബൈല്‍വേള്‍ഡ് കോണ്‍ഗ്രസിലായിരുന്നു ജിയോനി എ വണ്ണിന്റെ പ്രഖ്യാപനം നടത്തിയത്. ജിയോനി എവണ്ണിന് 5.5 ഇഞ്ച് ഫുള്‍എച്ച് ഡി അമോലഡ് ഡിസ്‌പ്ലേയാണ് ഉള്ളത്.


Dont Miss സിനിമയെ തൊഴിലായി കണ്ടാല്‍ മടുപ്പുതോന്നും: ഷെയ്ന്‍ നിഗം 


1920*1080 ആണ് പിക്‌സല്‍ റെസല്യൂഷന്‍. ക്വാഡ്‌കോര്‍ മീഡിയാ ടെക് 6755 പി10 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 4 ജിബിയാണ് റാം. 64 ജിബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. 128 ജിബിവരെയാക്കി ഉയര്‍ത്താം.

13 മെഗാപിക്‌സലാണ് പിന്‍വശത്തെ ക്യാമറ. 16 മെഗാപിക്‌സലാണ് പിന്‍വശത്തെ ക്യാമറ. ആന്‍ഡ്രോയ്ഡ് 7.0 നൗഗ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4,010 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 182 ഗ്രാമാണ് ഭാരം. 154*76.5*8.5 ആണ് നീളം.

Advertisement