സ്റ്റംപിംഗില്‍ 'സെഞ്ച്വറി'യടിച്ച മഹിയ്ക്ക് ഗില്ലിയുടെ അഭിനന്ദനം
Daily News
സ്റ്റംപിംഗില്‍ 'സെഞ്ച്വറി'യടിച്ച മഹിയ്ക്ക് ഗില്ലിയുടെ അഭിനന്ദനം
ന്യൂസ് ഡെസ്‌ക്
Thursday, 7th September 2017, 10:24 pm

സിഡ്‌നി: ഏകദിനത്തില്‍ 100 പേരെ സറ്റംപ് ചെയ്ത് പുറത്താക്കിയ ധോണിയ്ക്ക് അഭിനന്ദനവുമായി മുന്‍ ആസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് മഹിയ്ക്ക് അഭിനന്ദനവുമായി ആരാധകരുടെ സ്വന്തം ഗില്ലിയെത്തിയത്.

ശ്രീലങ്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിലാണ് ധോണി ഇത് വരെയും ആരും എത്തിപ്പിടിക്കാത്ത റെക്കോഡിലെത്തിയത്. സ്റ്റംപിംഗില്‍ ആദ്യ പത്തിലുള്ള എട്ടുപേരും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ളവരാണ്. ആസ്‌ട്രേലിയയുടെ ഗില്‍ക്രിസ്റ്റും ഇയാന്‍ ഹാലിയുമാണ് ലിസ്റ്റിലുള്ള ആദ്യ പത്തിലേ മറ്റുപേര്‍.


Also Read: ‘അങ്ങനെല്ലാ ദാ ദിങ്ങനെ’; തീരുമാനം പിഴച്ച അമ്പയറെ അനുകരിച്ച് ബംഗ്ലാ താരത്തിന്റെ മിമിക്രി, വീഡിയോ കാണാം


അതിനു പ്രത്യേകമായി ഷെയ്ന്‍ വോണിനോട് ഞാനും ഹാലിയും നന്ദി പറയുന്നെന്നും ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു. ലിസ്റ്റില്‍ 55 പേരുമായി അഞ്ചാം സ്ഥാനത്താണ് ഗില്‍ക്രിസ്റ്റ്.

ഹര്‍ഭജന്റെ പന്തിലാണ് ധോണി ഏറ്റവും കൂടുതല്‍ പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. 19 പേരെ.