ഇറ്റലിയുടെ മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളായിരുന്നു ജിയാന്‍ലൂയിജി ബുഫണ്‍. ക്ലബ് ലെവലില്‍ യവന്റസിന് വേണ്ടിയും താരം ഗോള്‍വല കാത്തിട്ടുണ്ട്. 1995 മുതല്‍ 2023 വരെ അദ്ദേഹം ഗോള്‍വലയ്ക്ക് കാവലായി നിന്നിരുന്നു.
2021ല്‍ ബാഴ്‌സിലോണ അദ്ദേഹത്തെ സെക്കന്റ് ചോയ്സ് ഗോള്‍ കീപ്പറായി ക്ലബ്ബിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ താരം അത് നിരസിച്ച് തന്റെ ആദ്യ ക്ലബായ പാര്‍മയിലേക്ക് തന്നെ പോകാന്‍ തീരുമാനിക്കുകയായിരുന്നു.
അക്കാലത്തും ഫുട്‌ബോളില്‍ ഐതിഹാസികമായ മുന്നേറ്റമായിരുന്നു ലയണല്‍ മെസി ബാഴ്‌സയില്‍ കാഴ്ചവെച്ചിരുന്നത്. മികച്ച താര നിര ഉണ്ടായിട്ടും എന്തുകൊണ്ടാണ് ബുഫണ്‍ ബാഴ്‌സയുടെ ഓഫര്‍ നിരസിച്ചതെന്ന് പറയുകയാണിപ്പോള്‍.
‘ബാഴ്സലോണയില്‍ നിന്നും എനിക്ക് ഓഫര്‍ ലഭിച്ചിരുന്നു. സെക്കന്‍ഡ് ഗോള്‍കീപ്പറായാണ് അവര്‍ എന്നെ വിളിച്ചത്. എന്നാല്‍ മെസിക്കൊപ്പം കളിക്കാനല്ലായിരുന്നു എനിക്ക് താത്പര്യം. നേരത്തെ ഞാന്‍ റൊണാള്‍ഡോക്കൊപ്പം കളിച്ചിട്ടുണ്ട്.
പക്ഷേ ബാഴ്സയുടെ ഓഫര്‍ ഞാന്‍ വേണ്ടെന്നു വെച്ചതില്‍ കാരണമുണ്ട്, കാരണം എനിക്ക് എന്റെ പഴയ ക്ലബ്ബിലേക്ക് പോകാനായിരുന്നു ഇഷ്ടം, എന്റെ മനസില്‍ അത് മാത്രമായിരുന്നു,’ ജിയാന്‍ലൂയിജി ബുഫണ്‍ പറഞ്ഞു.
അതേസമയം ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസിയും കാഴ്ചവെക്കുന്നത്. ഇരുവരിലും ആരാണ് മികച്ച താരമെന്ന ആരാധകരുടെ തര്‍ക്കം ഇപ്പോഴും അറ്റംകാണാതെ പോകുകയാണ്.
നിലവില്‍ 917 കരിയര്‍ ഗോളുകളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് റോണോ സ്‌കോര്‍ നിലവാരത്തില്‍ മുന്നിലാണ്. അതേസമയം മെസി 850 ഗോളുകളാണ് നേടിയതെങ്കിലും താരം ഇനി നേടാന്‍ ബാക്കിയായി ഒരു ട്രോഫിയുമില്ല.
നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടി കരാര്‍ നീട്ടിയിരിക്കുകയാണ് റോണോ. അതേസമയം മെസി എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയും കരാര്‍ നീട്ടിയത്. മാത്രമല്ല 2026 ലോകകപ്പില്‍ ഇരുവരും ബൂട്ട് കെട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ആവേശത്തോടെയാണ് ഫുട്‌ബോള്‍ ലോകം ഏറ്റെടുത്തത്.
Content Highlight: Gianluigi Buffon Talking About Why He Denied Barcelona’s Offer