എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊല: ഇറ്റലിയുടെ ന്യായീകരണം മുഖം രക്ഷിക്കാന്‍, ജര്‍മന്‍ മാധ്യമങ്ങള്‍ ഇന്ത്യയുടെ ഭാഗത്ത്
എഡിറ്റര്‍
Wednesday 14th March 2012 9:00am

ബെര്‍ലിന്‍: ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യയ്ക്ക് ജര്‍മന്‍ മാധ്യമങ്ങളുടെ പിന്തുണ. നിരായുധരായ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച ഇറ്റാലിയന്‍ നാവികരുടെ ചെയ്തികള്‍ ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നത്.

സംഭവം നടന്ന് തൊട്ടടുത്ത ദിവസങ്ങളില്‍ ഇറ്റാലിയന്‍ നാവികരെ പിന്തുണച്ചാണ് ജര്‍മന്‍ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കടല്‍ക്കൊള്ളക്കാരെ നാവികര്‍ തുരത്തിയെന്നും ഇറ്റാലിയന്‍ കപ്പലിനെ വീരോചിതമായി രക്ഷിച്ചുവെന്നുമാണ് വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഈ കാഴ്ചപ്പാട് തെറ്റാണെന്നും നിരായുധരായ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ ആക്രമിക്കുകയായിരുന്നെന്നും പറഞ്ഞ് ആദ്യം രംഗത്തെത്തിയത് ഫ്രാങ്ക്ഫര്‍ അല്‍ഗമൈനര്‍ സൈറ്റുങ് ആണ്.

നിരായുധരായ മത്സ്യത്തൊഴിലാളികളെ ന്യായീകരണമില്ലാതെ നിര്‍ദയം വെടിവെച്ചുകൊന്ന് മുഖം രക്ഷിക്കാനായാണ് കള്ളക്കാരുടെ കഥ പ്രചരിപ്പിക്കുന്നതെന്നുമാണ് ഫ്രാങ്ക്ഫര്‍ അല്‍ഗമൈനര്‍ സെറ്റുങ്ങിന്റെ വിദേശകാര്യ ലേഖഖന്‍ അലാന്‍ ഷുറോസ്‌കി റിപ്പോര്‍ട്ട് ചെയ്തത്.

കടല്‍ക്കൊള്ളക്കാരായിരുന്നുവെങ്കില്‍പോലും കോസ്റ്റ്ഗാര്‍ഡിന്റെയോ മറ്റ് ഏജന്‍സികളുടെയോ അറിവുകൂടാതെ ഇത്തരം ഒരു കടന്നുകയറ്റം അനുവദനീയമല്ലായിരിന്നു.സംഭവത്തിനുശേഷം സമുദ്രനിയമങ്ങള്‍ കാറ്റില്‍ പറത്തി കപ്പലിലെ ലൈറ്റുകള്‍പോലും കെടുത്തി യാത്ര തുടര്‍ന്നുവെന്നും ഇങ്ങനെ ഒരു സംഭവമുണ്ടായതായും ഇറ്റാലിയന്‍ നാവികസേനാ കേന്ദ്രത്തില്‍പ്പോലും അറിയിക്കാതിരുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നും പത്രമെഴുതുന്നു.

ലൈപ്‌സിഗര്‍ ഫോള്‍ക്‌സ് സെറ്റുങ് കുറേക്കൂടി ഗുരുതരമായ ആരോങ്ങളാണ് ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ പ്രകടിപ്പിച്ചിരിക്കുന്നത്. എല്ലാറ്റിനെക്കാള്‍ വലുത് തങ്ങളാണെന്ന ഇറ്റാലിയന്‍ അഹങ്കാരത്തിന്റെ ശൈലിയാണ് വ്യക്തിമായിരിക്കുന്നതെന്നാണ് അവര്‍ എഴുതിയത്.

വന്‍ കപ്പലുകള്‍ക്ക് അടുത്തെത്താന്‍ കേരളത്തിലെ ചെറിയ ബോട്ടുകള്‍ക്ക് കഴിയില്ലെന്നും കപ്പലുകള്‍ ഉണ്ടാക്കുന്ന ഓളത്തില്‍ നിന്ന് രക്ഷനേടാന്‍ ബോട്ടുകള്‍ ശ്രമിക്കുകയാണെന്നും അതുകൊണ്ടുതന്നെ നിരായുധരായ മീന്‍പിടുത്ത ബോട്ടുകളോട് സഹതാപകരമായ സമീപനമായിരിക്കും യൂറോപ്യന്‍ കപ്പലുകള്‍ക്കുണ്ടാവുകയെന്നും മറിച്ച് സംഭവിച്ചത് ദുരൂഹതയായിരിക്കുന്നുവെന്നും പത്രം രേഖപ്പെടുത്തുന്നു.

ദ സൈറ്റ് എന്ന പത്രവും ഇറ്റാലിയന്‍ നാവികരെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മീന്‍പിടിത്തക്കാരെ വെടിവെച്ച് കൊന്നതിലേറെ അവരെ കൊള്ളക്കാരായി ചിത്രീകരിച്ച് ന്യായീകരിക്കാന്‍ ശ്രമിച്ച രീതിയെയാണ് പത്രം ചോദ്യം ചെയ്തിരിക്കുന്നത്.

Malayalam news

Kerala news in English

Advertisement