എഡിറ്റര്‍
എഡിറ്റര്‍
10,000 കോടിയുടെ അഴിമതിയെ കുറിച്ച് ജോര്‍ജ് തന്നെ പറയും: തിരുവഞ്ചൂര്‍
എഡിറ്റര്‍
Wednesday 19th June 2013 11:29am

thiruvanchoor-radhakrishnan

തിരുവനന്തപുരം:  10,000 കോടിയുടെ അഴിമതിയാരോപണത്തെ കുറിച്ചുള്ള ആരോപണം ജോര്‍ജ് തന്നെ വെളിപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
Ads By Google

ഇക്കാര്യം ജോര്‍ജ് തന്നോട് വ്യക്തിപരമായി സംസാരിച്ചിട്ടുണ്ടെന്നും അത് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കേസിലെ പ്രതികളായ സരിതയേയും ബിജു രാധാകൃഷ്ണനേയും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതിരോധിക്കുന്നതെന്തിനെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും ഈ തട്ടിപ്പ് സംഘം കേരളത്തിലുണ്ടായിരുന്നു. കോടിയേരി പറഞ്ഞത് പോലെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് തമിഴ്‌നാട്ടിലേക്ക് പോയി ഈ സര്‍ക്കാരിന്റെ കാലത്ത് തട്ടിപ്പ് നടത്താന്‍ വീണ്ടും കേരളത്തിലെത്തിയെന്നുമുള്ള വാദം തെറ്റാണ്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇവര്‍ കേരളത്തില്‍ ഉണ്ടായിരുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. തെളിയാതിരിക്കുന്ന കേസുകള്‍ തെളിഞ്ഞേക്കുമെന്ന പരിഭ്രാന്തിയാണ് പ്രതിപക്ഷത്തിന്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോളാര്‍ പാനല്‍ വെച്ചത് അനര്‍ട്ടല്ല ആര്‍.വി.ജി മേനോന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത മെഗാബൈറ്റ് എന്ന സ്ഥാപനമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും ആര്‍.വി.ജി മേനോന്റെ വീട്ടിലുമാണ് മെഗാബൈറ്റ് ആദ്യം സ്ഥാപിച്ചത്.

അനര്‍ട്ടിന്റെ പട്ടികയിലുള്ള കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള അമ്മിണി സോളാര്‍ എന്ന കമ്പനിയാണ് മെഗാബൈറ്റ് സോളാര്‍ സ്ഥാപിച്ചത്. ഇവര്‍ തന്നെയാണ് കഴക്കൂട്ടം സൈനിക കേന്ദ്രത്തിലും സോളാര്‍ പാനല്‍ സ്ഥാപിച്ചത്.  അതിനാല്‍ തന്നെ അതില്‍ അനധിതൃകമായി ഒന്നും
നടന്നിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Advertisement