എഡിറ്റര്‍
എഡിറ്റര്‍
സാമ്പത്തിക സംവരണം ഇടതുപക്ഷത്തിന്റ പ്രത്യശാസ്ത്ര പാപ്പരത്തം: ജാതി സംവരണമാണ് ആവശ്യമെന്ന് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്
എഡിറ്റര്‍
Sunday 19th November 2017 12:58pm

കൊച്ചി: സാമ്പത്തിക സംവരണത്തിന്റെ നിരന്തര വാദങ്ങളെ എതിര്‍ത്തുകൊണ്ട് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് രംഗത്ത്.

സാമ്പത്തിക സംവരണത്തിനായി വാദമുയര്‍ത്തുന്നത് ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ എല്ലാ സാമൂഹിക അസമത്വങ്ങള്‍ക്കും കാരണം ജാതിയാണ്. ജാതി രണ്ടാമത്തെ പ്രശ്നമാണെന്ന് പറഞ്ഞ മാര്‍ക്സിന്റെ തെറ്റ് ആദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ തുടരുകയാണെന്ന് ബിഷപ്പ് പറയുന്നു.


Dont Miss കോര്‍പ്പറേഷന്‍ ഓഫീസില്‍ മേയറെ ആക്രമിച്ചത് ആര്‍.എസ്.എസുകാര്‍; രൂക്ഷവിമര്‍ശനവുമായി പിണറായി


ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നിര്‍ണ്ണായക ശക്തിയായി മാറാത്തതിന് കാരണം എല്ലാത്തരം അസമത്വങ്ങളും ജാതി വ്യവസ്ഥയാണെന്നുള്ള യാഥാര്‍ഥ്യം പാര്‍ട്ടി അംഗീകരിക്കാത്തതുകൊണ്ടാണ്. ഇന്ത്യന്‍ ഭരണഘടന ശില്പ്പിയായ അംബേദ്കറുടെ ജാതിയധിഷ്ഠിത സംവരണം എന്ന ആശയം മാര്‍ക്സിന് മനസ്സിലാകാത്തതുകൊണ്ടാണ് ജാതിയെ ദ്വിതീയ പ്രശ്നമായി കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ അംബേദ്കറാണ് ശരിയെന്ന ധാരണയാണ് നീതിബോധമുള്ള എല്ലാ വ്യക്തികള്‍ക്കും ഉള്ളതെന്നും അദ്ദേഹം വാദിച്ചു. സാമ്പത്തിക സംവരണത്തെ വിപ്ലവാത്മകമായി ചിത്രീകരിച്ച് ഇടതുപക്ഷം മാറുന്നതിനെയും ്അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. യഥാര്‍ഥ ഇന്ത്യയെക്കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ പ്രത്യേയശാസ്ത്രപരമായ തകര്‍ച്ചയാണ് ഈ നടപടിയിലൂടെ വ്യക്തമാക്കുന്നത്.

ഒരുകാലത്ത് പ്രസ്ഥാനത്തിനായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യയിലെ ദളിത് വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നുണ്ട് എന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. ജാതി തന്നെയാണ് സംവരണത്തിന് മാനദണ്ഡമാകേണ്ടതെന്നും, സാമ്പത്തിക സംവരണം ഇടതുപക്ഷത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

Advertisement