'തന്നില്‍ തന്നെ ആ കഥാപാത്രത്തെ കണ്ടു,' ഏത് ഫിലിം മേക്കറുടെയും സ്വപ്‌നം, ഫഹദിന് അഭിനന്ദനവുമായി ഗീതു മോഹന്‍ദാസ്
malayalam movie
'തന്നില്‍ തന്നെ ആ കഥാപാത്രത്തെ കണ്ടു,' ഏത് ഫിലിം മേക്കറുടെയും സ്വപ്‌നം, ഫഹദിന് അഭിനന്ദനവുമായി ഗീതു മോഹന്‍ദാസ്
ന്യൂസ് ഡെസ്‌ക്
Saturday, 22nd February 2020, 5:42 pm

കൊച്ചി: ഫഹദ് ഫാസില്‍ നായകനായ ഏറ്റവും പുതിയ ചിത്രം ട്രാന്‍സിന് അഭിനന്ദനവുമായി സംവിധായിക ഗീതു മോഹന്‍ദാസ്. ചിത്രത്തില്‍ ഫഹദിന്റെ അഭിനയം പ്രശംസാര്‍ഹമാണെന്നാണ് ഗീതു മോഹന്‍ ദാസ് അഭിപ്രായപ്പെടുന്നത്.

‘ ഈ നിമിഷം ഒരു നടന്‍ പൂര്‍ണമായും പരിവര്‍ത്തനപ്പെടുന്നത് ഞാന്‍ കണ്ടു, കീഴടങ്ങല്‍, ആ കഥാപാത്രത്തെ അദ്ദേഹം അയാളില്‍ തന്നെ കണ്ടെത്തി. ഏതു ഫിലിം മേക്കറുടെയും സ്വപ്‌നമാണിത്, യുറേക്കാ മൊമെന്റ്. നിങ്ങള്‍ക്കും നിങ്ങളുടെ ഫിലിം മേക്കേര്‍സിനും ഇനിയും ഇതു പോലുള്ള നിമിഷങ്ങള്‍ ആശംസിക്കുന്നു, ഫഹദ്,’ ഗീതു തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫെബ്രുവരി 20 നാണ് ട്രാന്‍സ് റിലീസ് ചെയ്തത്. ഫഹദിനൊപ്പം നസ്രിയയും പ്രധാന വേഷത്തില്‍ എത്തുന്നു.വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നീണ്ട എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ശ്രാനാഥ് ഭാസി, ജിനു ജോസഫ്, വിനായകന്‍ തുടങ്ങി ഒരു നീണ്ട നിര തന്നെ ചിത്രത്തില്‍ ഉണ്ട്. സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു നിര്‍ണയക വേഷത്തില്‍ എത്തുന്നുണ്ട്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദാണ് ചിത്രത്തിന്റെ ക്യാമറ.