ട്രോളുകള്‍ മാത്രം പോര, അത്യാവശ്യം അഭിനയിക്കുന്ന ഒരു നടിയാണ് എന്ന് തെളിയിക്കണം: ഗായത്രി സുരേഷ്
Film News
ട്രോളുകള്‍ മാത്രം പോര, അത്യാവശ്യം അഭിനയിക്കുന്ന ഒരു നടിയാണ് എന്ന് തെളിയിക്കണം: ഗായത്രി സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th May 2022, 12:21 pm

2015ല്‍ പുറത്തിറങ്ങിയ ജമ്നപ്യാരിയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയാണ് ഗായത്രി സുരേഷ്. നടിയുടെ സിനിമയെക്കാള്‍ അടുത്തകാലത്ത് പ്രേക്ഷകര്‍ ഏറ്റെടുത്തത് അവരുടെ അഭിമുഖങ്ങള്‍ ആയിരുന്നു. തനിക്ക് ഇതുവരെ ആക്ട്രസ് ആയി പ്രൂവ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ ഗായത്രി പറയുന്നത്.

‘ഇതുവരെ എനിക്ക് വന്ന മിക്ക ചിത്രങ്ങളും കമ്മിറ്റ് ചെയ്തിട്ടുണ്ട്. അത് ഒരു നടി എന്ന നിലയില്‍ പ്രൂവ് ചെയ്യാന്‍ വേണ്ടിയാണ്. ട്രോളുകള്‍ മാത്രം പോര, ഞാന്‍ അത്യാവശ്യം അഭിനയിക്കുന്ന ഒരു നടിയാണ് എന്ന് തെളിയിക്കണം. അതുകൊണ്ടാണ് എല്ലാ ചിത്രങ്ങളും സ്വീകരിക്കുന്നത്,’ ഗായത്രി സുരേഷ് പറഞ്ഞു.

2014ല്‍ മിസ് കേരള ആയിരുന്ന ഗായത്രി സുരേഷ് ഒരേ മുഖം, കരിങ്കുന്നം സിക്‌സസ്, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം സാന്നിധ്യമറിയിച്ചു.

മാഹി എന്ന സിനിമയാണ് ഗായത്രി സുരേഷിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. നവാഗതനായ സുരേഷ് കുറ്റ്യാടിയാണ് ചിത്രം സംവിധാനം ചെയ്തത്. അനീഷ് ജി. മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വി.എസ്.ഡി.എസ്. എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വസന്തന്‍, ഡോ. ദ്രുഹിന്‍, ഷാജിമോന്‍ എടത്തനാട്ടുകര, ഡോ. ശ്രീകുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Gayatri says that she has not been able to prove herself as an actress yet