എഡിറ്റര്‍
എഡിറ്റര്‍
കാണാന്‍ സണ്ണി ലിയോണിനെപ്പോലെയെണെന്ന് കേള്‍ക്കുന്നതില്‍ വളരെ സന്തോഷം; റിസ്‌ക്കെടുക്കാന്‍ തയ്യാറുള്ളവര്‍ മാത്രം വിവാഹം ആലോചിച്ചാല്‍ മതി : ഗായത്രി സുരേഷ്
എഡിറ്റര്‍
Sunday 2nd April 2017 3:35pm

തന്നെ കാണാന്‍ സണ്ണി ലിയോണിനെപ്പോലെയുണ്ടെന്ന് പലരും പറയുന്നതായി നടി ഗായത്രി സുരേഷ്. ആ താരതമ്യം തനിക്ക് വളരെ ഇഷ്ടമാണന്നും ഗായത്രി സുരേഷ് പറയുന്നു.

വിവാഹത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും എങ്കിലും റിസ്‌ക്കെടുക്കാന്‍ തയ്യാറുള്ളവര്‍ മാത്രം വിവാഹാലോചനയുമായി വന്നാല്‍ മതിയെന്നുമാണ് താരം പറയുന്നത്.

അങ്ങനെ വരുന്നവരില്‍ ഒരാളെ തിരഞ്ഞെടുക്കും. എല്ലാം മനസിലാക്കി കൂടെ നില്‍ക്കുന്ന ഒരാളെയാണ് തനിക്ക് ആവശ്യമെന്നും ഗായത്രി പറയുന്നു.

എന്റെ ആദ്യപ്രണയം പതിനേഴാമത്തെ വയസിലായിരുന്നു. നാല് വര്‍ഷം ആത്മാര്‍ത്ഥമായി പ്രണയിച്ചു. പിന്നീട് ആ പ്രണയം നഷ്ടമായി. ഇപ്പോള്‍ അദ്ദേഹം വിവാഹിതനാണ്. ആ പ്രണയം നഷ്ടപ്രണയമായി തോന്നുന്നുണ്ടോയെന്ന് ചോദ്യത്തിന് വിവാഹം കഴിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും നന്നായിരുന്നു എന്നായിരുന്നു ഗായത്രിയുടെ മറുപടി.


Dont Miss കുട്ടികളുടെ മുന്നില്‍ വെച്ച് വൈദികരെ വിമര്‍ശിക്കരുത്: ഫേസ്ബുക്കും വാട്‌സ് ആപ്പുംകുട്ടികളെ വഴി തെറ്റിക്കുന്നു: പെണ്‍കുട്ടികള്‍ വിവാഹവേദിയിലെത്തുന്നത് ശരീര വിശുദ്ധി ഇല്ലാതെ; ഇടുക്കി ബിഷപ്പിന്റെ ഇടയലേഖനം


രണ്ടാമത്തെ പ്രണയം വെറും ആറ് മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. അത് ഭയങ്കര തോല്‍വിയായിരുന്നെന്നും ഗായത്രി പറയുന്നു.

Advertisement