ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Health
സ്വവര്‍ഗാനുരാഗം; രതിയിലേര്‍പ്പെടും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ന്യൂസ് ഡെസ്‌ക്
Saturday 29th September 2018 2:52pm

മറ്റേത് തരത്തിലുള്ള ലൈംഗിക ബന്ധവും പോലെ സ്വവര്‍ഗരതിയും ഒട്ടേറെ ആരോഗ്യപ്രശ്‌ന സാധ്യതകള്‍ ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ മറ്റ് രതികളില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ കൂടെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ലൈംഗികരോഗങ്ങളില്‍ നിന്നും സുരക്ഷിതരാവുക

1. കോണ്ടം ഉപയോഗിക്കുക. ആനല്‍ സെക്‌സ്, ഓറല്‍ സെക്‌സ് എന്നിവയില്‍ ഏര്‍പ്പെടുമ്പോഴെല്ലാം കോണ്ടം നിര്‍ബന്ധമായും ഉപയോഗിക്കണം.

2. വെള്ളം അടിസ്ഥാനപ്പെടുത്തിയുള്ള ലൂബ്രിക്കന്റുകള്‍ മാത്രം ഉപയോഗിക്കുക. പെട്രോളിയം ജെല്ലി, എണ്ണ, ബോഡി ലോഷന്‍ എന്നിവ ലൂബ്രികന്റായി ഉപയോഗിക്കരുത്. ഇവ കാരണം ചിലപ്പോള്‍ കോണ്ടത്തിന് ബലക്ഷയം സംഭവിച്ചേക്കാം.

3. മദ്യപാനവും, ലഹരി ഉപയോഗവും പരമാവധി ഒഴിവാക്കുക. ഇവ ലൈംഗികവേഴ്ചയില്‍ അപകടകരമായ പരീക്ഷണങ്ങള്‍ക്ക് മുതിരാന്‍ നിങ്ങളെ പ്രേരിപ്പിക്കാന്‍ സാധ്യതയുണ്ട്.

4. കൃത്യമായി വാക്‌സിനേഷന്‍ എടുക്കുക. ഹെപ്പറ്റൈറ്റിസ് എ, ഹെപറ്റൈറ്റിസ് ബി എന്നിവയില്‍ നിന്ന് നിങ്ങളെ വാക്‌സിനുകള്‍ക്ക് രക്ഷിക്കാന്‍ സാധിക്കാം. ലൈംഗികവേഴ്ച വഴി പകരുന്ന കരള്‍ രോഗമാണ് ഹെപറ്റൈറ്റിസ്.

5. പങ്കാളിയും നിങ്ങളും എപ്പോഴും വൈദ്യപരിശോധനയ്ക്ക് വിധേയരാവുക. ഇന്‍ഫെക്റ്റഡ് ആവുന്നില്ല എന്ന് ഉറപ്പ് വരുത്താനാണിത്. ഇന്‍ഫക്റ്റഡ് അല്ലാത്ത പങ്കാളിയോടൊപ്പം മാത്രം രതിയിലേര്‍പ്പെടാന്‍ പരമാവധി ശ്രമിക്കുക

Advertisement