എഡിറ്റര്‍
എഡിറ്റര്‍
സംവിധായകന്‍ ഗൗതം മോനോന്റെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; സംഭവം ചെന്നൈയിലേക്കുള്ള യാത്രാ മധ്യേ
എഡിറ്റര്‍
Thursday 7th December 2017 3:07pm

ചെന്നൈ: പ്രശസ്ത സംവിധായകന്‍ ഗൗതം വാസുദേവ് മേനോന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്നലെ അര്‍ദ്ധരാത്രിയോടെ മഹാബലിപുരത്തില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നിതിനിടെ എതിരെ വന്ന ലോറിയുമായി അദ്ദേഹത്തിന്റെ കാര്‍ കൂട്ടി മുട്ടുകയായിരുന്നു.

അപകടത്തില്‍ നിന്ന് നിസാര പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടു. ഗുണ്ടെയ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഗൗതം മദ്യപിക്കുകയോ വാഹനം അമിത വേഗതയില്‍ ഓടിക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് സ്ഥിതികരിച്ചു.


Also Read: ചരിത്രത്താളില്‍ ഈ റെക്കോര്‍ഡിന് മറ്റൊരു അവകാശിയുണ്ടാകില്ല; ഒരിക്കലും തിരുത്താന്‍ കഴിയാത്ത നേട്ടവുമായി അഫ്ഗാന്‍ താരം സദ്രാന്‍


ചിയാന്‍ വിക്രം നായകനാവുന്ന ധ്രൂവനച്ചത്തിരമാണ് ഗൗതം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ചിത്രത്തില്‍ ഐശ്വര്യ രാജേഷും റിതു വര്‍മ്മയുമാണ് നായികമാര്‍. പ്രദീപന്‍, രാധിക, സിമ്രാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ധനുഷിനെയും മേഘാ ആകാഷിനെയും പ്രധാന കഥാപാത്രങ്ങളാക്കി എന്നെ നോക്കി പായും തോട്ടയും പുറത്തിറങ്ങാനിരിക്കുന്നു.

Advertisement