എഡിറ്റര്‍
എഡിറ്റര്‍
‘അതിര്‍ത്തിയില്‍ തീവ്രവാദികളും അഴിക്കുള്ളില്‍ ബലാത്സംഗികളായ ദിവ്യന്മാരും; അപ്പോഴും നാം തിയ്യറ്ററില്‍ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാത്തതിനെ കുറിച്ച് ചിന്തിക്കുകയാണ്’; ഗൗതം ഗംഭീര്‍
എഡിറ്റര്‍
Monday 28th August 2017 7:35pm

മുംബെ: തന്റെ അഭിപ്രായം എല്ലാ സ്ഥലത്തും തുറന്നു പറയുന്നു എന്ന കാരണത്താല്‍ വളരെയേറെ പഴി കേള്‍ക്കാറുള്ള വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഗൗതം ഗംഭീര്‍. ക്രിക്കറ്റിലെ വിഷയങ്ങള്‍ക്ക് പുറമെ സാമൂഹികവും സാംസ്‌ക്കാരികവുമായ വിഷയങ്ങളിലും ഗംഭീര്‍ സജീവമായി ഇടപെടാറുണ്ട് . ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ഗുര്‍മീത് റാം റഹീം വിഷയത്തിലും ട്വിറ്ററിലൂടെ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഗംഭീര്‍.

റാം റഹീം വിഷയവുമായി ബന്ധപ്പെട്ട് രണ്ട് ട്വീറ്റുകളാണ് ഗംഭീര്‍ ചെയതത്. രണ്ട് ട്വീറ്റുകളും ഗുര്‍മീത് റാം റഹീമിനേയും അറസ്റ്റിനെ തുടര്‍ന്ന് കലാപമുണ്ടാക്കുന്നവരേയും സമൂഹത്തേയും വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതുമായിരുന്നു.

അത്ഭുതമെന്തെന്നാല്‍ റാമും റഹീമും മനുഷ്യനെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത് ഇന്നതൊരു കുറ്റകൃത്യമായി മാറി !. ഭക്തി മാര്‍ക്കറ്റ് ചെയ്യുന്നതിന്റെ അതി വിശിഷ്ടമായ കേസ്. എന്നാണ് പഞ്ച്കുല വയലന്‍സ് എന്ന ഹാഷ്ടാഗോട് കൂടിയുള്ള ഗംഭീറിന്റെ ആദ്യ ട്വീറ്റ്. അതിര്‍ത്തിയില്‍ ഭീകരര്‍, അകത്ത് പീഡനവീരന്മാരായ എന്നാലും നമ്മളുടെ ചര്‍ച്ച തീയറ്ററിലെ ദേശീയഗാനം വേണമൊ വേണ്ടയൊ എന്ന് . പ്രതികരിക്കാന്‍ സമയമായി എന്നാണ് ഗംഭീറിന്റെ രണ്ടാമത്തെ ട്വീറ്റ്.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ആശിഷ് നെഹ്റയും ഗുര്‍മീത് റാം റഹീം സിങ്ങിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Advertisement