എഡിറ്റര്‍
എഡിറ്റര്‍
‘മകളേ..നിന്നെ താരാട്ടുപാടി ഉറക്കാന്‍ എനിക്ക് കഴിയില്ലായിരിക്കാം; എങ്കിലും നിന്റെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാന്‍ ഞാനൊപ്പമുണ്ട് ‘; ഗൗതം ഗംഭീര്‍
എഡിറ്റര്‍
Tuesday 5th September 2017 4:17pm

ന്യൂദല്‍ഹി: കാശ്മീരില്‍ തീവ്രവാദികളുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ റഷീദിന്റെ മകള്‍ക്ക് സഹായവാഗ്ദാനവുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെയാണ് സൊഹറയുടെ കണ്ണീരൊപ്പുന്ന ഗൗതംഗംഭീറിന്റെ വാക്കുകള്‍.

സൊഹ്‌റ, നിന്റെ കണ്ണുനീര്‍ ഇനി ഈ ഭൂമിയില്‍ വീഴരുത്. നിന്റെ സങ്കടത്തിന്റെ ഭാരം ചുമക്കാനുള്ള ശക്തി ഈ ഭൂമിക്കുണ്ടെന്ന് കരുതുന്നില്ല.

എനിക്ക് നിന്നെ താരാട്ടുപാടി ഉറക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. എന്നാല്‍ നിന്റെ സ്വപ്‌നങ്ങളെ ഉണര്‍ത്താനും ആ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാനും നിന്നെ സഹായിക്കാന്‍ എനിക്കാവും. നിന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള എല്ലാ പിന്തുണയും ഞാന്‍ നല്‍കും-ഗംഭീര്‍ പറയുന്നു.


Dont Miss ഞാന്‍ പരാജയമാണെന്നാണ് താങ്കള്‍ കരുതുന്നതെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ തന്നെ വെച്ചോ; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി രാജീവ് പ്രതാപ് റൂഡി


പിതാവിന്റെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന സൊഹ്‌റയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി.

അനന്ത്‌നാഗില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഓഫീസര്‍ അബ്ദുല്‍ റാഷിദ് പീറിന്റെ മകള്‍ സോഹറയുടെ ചിത്രമാണ് കാണുന്നവര്‍ക്ക് അകം പൊള്ളുന്ന കാഴ്ചയാകുന്നത്

കാശ്മീരിലെ അനന്ത്‌നാഗിലെ തിരക്കേറിയ വ്യാപാര കേന്ദ്രത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് അബ്ദുല്‍ റാഷിദിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്.

അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പൊട്ടിക്കരയുന്ന സൊഹ്‌റയുടെ ചിത്രം തെക്കന്‍ കാശ്മീര്‍ പോലീസ് ഡിഐജിയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

‘ നിന്റെ കണ്ണുനീര്‍ ഞങ്ങളുടെ ഹൃദയത്തെ പിടിച്ചു കുലുക്കിയിരിക്കുന്നു. രാജ്യത്തിന് വേണ്ടി നിന്റെ പിതാവ് ചെയ്ത ത്യാഗം എന്നും സ്മരിക്കപ്പെടും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ മാത്രം നിനക്ക് പ്രായമായിട്ടില്ല. നിന്റെ ഓരോ തുള്ളി കണ്ണുനീരും ഞങ്ങളുടെ ഹൃദയത്തെ പൊള്ളിക്കുന്നു. സേവനത്തിനിടെ ജീവന്‍ വെടിഞ്ഞവരുടെ ദു:ഖം സഹിക്കാനും രാജ്യത്തിനായി പ്രവര്‍ത്തിക്കാനുമുളള ശക്തിയും ദൈവം നമ്മുക്ക് തരട്ടെ’. ഇതായിരുന്നു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഡി.ഐ.ജി കുറിച്ചത്.

Advertisement