എഡിറ്റര്‍
എഡിറ്റര്‍
ഗൗരി ലങ്കേഷിന്റെ കൊലപാതകം; പ്രതിയുടേതെന്ന് കരുതുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
എഡിറ്റര്‍
Wednesday 6th September 2017 12:04pm

ബംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകിയെന്ന് സംശയിക്കുന്ന ആളുടെ സിസി ടിവി കണ്ടെടുത്തു. കറുത്ത ജാക്കറ്റും ഹെല്‍മറ്റും ധരിച്ച് ഗൗരി ലങ്കേഷിന് അടുത്തേക്ക് നടന്നുവരുന്ന ആളുടെ ദൃശ്യമാണ് ലഭിച്ചത്.

ഗൗരി ലങ്കേഷ് ഗേറ്റിന് സമീപത്തേക്ക് വരുന്നതും കാത്ത് ഇയാള്‍ നില്‍ക്കുന്നത് സിസി ടിവിയില്‍ വ്യക്തമാണ്. ഗൗരി ഗെയിറ്റിന് സമീപമെത്തിയതും അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

അതേസമയം റോഡിന് സമീപത്തൂടെ ഗൗരിയെ പിന്തുദൃശ്യം മറ്റൊരാളുടെ ദൃശ്യവും ലഭിച്ചിട്ടുണ്ട്. ഗൗരി ലങ്കേഷിന്റെ വീടിന് പുറത്തുള്ള സിസി ടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുന്നത്.


Dont Miss നിങ്ങള്‍ക്ക് നാണമില്ലേ? ; സ്വത്ത് തര്‍ക്കമാണ് ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് കാരണമെന്ന അര്‍ണബിന്റെ റിപ്പബ്ലിക് ടിവിയുടെ കണ്ടെത്തലിനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ


നിര്‍ണായകമായ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും എത്രയും പെട്ടെന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറയുന്നു.

അതേസമയം ഗൗരി ലങ്കേഷിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവും ഇതിനിടെ ശക്തമാകുന്നുണ്ട്.

അതേസമയം കൊലപാതകത്തില്‍ അന്വേഷണം കൃത്യമായി നടന്നുകൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് പിടികൂടുമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. രണ്ട് ആഴ്ചമുന്‍പ് താന്‍ ഡി.ജി.പിയെ കണ്ടിരുന്നെന്നും എന്നാല്‍ ഗൗരി ലങ്കേഷിനെതിരായ വധഭീഷണിയെ കുറിച്ചൊന്നും അദ്ദേഹം പറഞ്ഞിരുന്നില്ലെന്നും രാമലിംഗ റെഡ്ഡി പറയുന്നു.

ബംഗളൂരുവിലെ വീടിന് മുന്നില്‍ ഇന്നലെ രാത്രിയാണ് അജ്ഞാതന്‍ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ബംഗളൂരുവിലെ രാജരാജേശ്വരി നഗറില്‍ രാത്രി 8 മണിക്കാണ് ആക്രമണമുണ്ടായത്.

സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. വീടിന് മുന്നില്‍ കാറിറങ്ങിയ ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അക്രമി ഏഴ് തവണ നിറയൊഴിച്ചെന്ന് പൊലീസ് പറഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന ലങ്കേഷ്

Advertisement