ഗോമൂത്രവും ചാണകവും ഉപയോഗിച്ച് സോപ്പുകളും ടൂത്ത് പേസ്റ്റുകളും; ഉത്തര്‍പ്രദേശില്‍ മാഘ് മേളയിലെ കച്ചവടങ്ങള്‍ ഇങ്ങനെ
national news
ഗോമൂത്രവും ചാണകവും ഉപയോഗിച്ച് സോപ്പുകളും ടൂത്ത് പേസ്റ്റുകളും; ഉത്തര്‍പ്രദേശില്‍ മാഘ് മേളയിലെ കച്ചവടങ്ങള്‍ ഇങ്ങനെ
ന്യൂസ് ഡെസ്‌ക്
Thursday, 6th February 2020, 7:23 pm

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മാഘ് മേള ആഘോഷത്തില്‍   കടകളില്‍ ഗോമൂത്രം കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ വില്‍പ്പനയ്ക്ക്. പശുവിന്റെ മൂത്രം, ചാണകം എന്നിവയില്‍ നിന്നും നിര്‍മിച്ച സോപ്പുകള്‍, ടൂത്ത്‌പേസ്റ്റുകള്‍, ഐ ഡ്രോപ്‌സ്, വേദന സംഹാരി ഓയിലുകള്‍, റൂം ഫ്രെഷേര്‍സ് തുടങ്ങിയ ഉല്‍പന്നങ്ങളാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കാന്‍പൂരിലെ ബിത്തൂരിലുള്ള ഗോശാലയില്‍ നിന്നുമാണ് ഈ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

മാഘ് മേളയില്‍ ആദ്യമായാണ് ഈ ഉല്‍പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിയതെന്ന് വി.എച്ച്.പി നടത്തുന്ന ഗോശാലയുടെ മാനേജര്‍ ദ ക്വിന്റിനോട് വ്യക്തമാക്കി.

പശുവിന്റെ വിസര്‍ജ്യത്തില്‍ നിന്നും ഉണ്ടാക്കുന്ന ഈ ഉല്‍പന്നങ്ങള്‍ക്ക് വലിയ ജന പ്രീതിയാണെന്നാണ് വി.എച്ച്. പി.മാനേജര്‍ അഭിഷേക് ബാജ്പായ് പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി 10 മുതല്‍ ഫെബ്രുവരി 21 വരെയാണ് പ്രയാഗ് രാജില്‍ മാഘ് മേള നടക്കുന്നത്.