എഡിറ്റര്‍
എഡിറ്റര്‍
ഗാര്‍ലിക് ചിക്കന്‍
എഡിറ്റര്‍
Thursday 8th May 2014 11:05am

garlic-chicken-curry

മസാലക്കറി, തേങ്ങ അരച്ചു ചേര്‍ത്ത കറി… കോഴി വാങ്ങിയാല്‍ ഇതൊക്കെ തന്നെ എന്നും. ഇത്തവണ കുറച്ച് ചൈനീസ് സ്‌റ്റൈല്‍ ആവാം.. പേരു പോലെ വെളുത്തുള്ളിയുടെ രുചിയാല്‍ സമ്പന്നമായ ഒരു കോഴിക്കറി

ചേരുവകള്‍

ചെറുതായി നുറുക്കിയ കോഴി (എല്ലില്ലാത്ത കഷ്ണങ്ങള്‍) – 200 ഗ്രാം
വെളുത്തുള്ളി  ചെറുതായി അരിഞ്ഞത് – 15 അല്ലി
സവാള അരിഞ്ഞത് – ഒന്ന്
താക്കാളി അരിഞ്ഞത്  – ഒന്ന്
വറ്റല്‍ മുളക് പൊടിച്ചത് – അര ടീസ്പൂണ്‍
മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
ഗരം മസാല – അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍
ടൊമാറ്റോ കെച്ചപ്പ് – നാല് ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍
കോണ്‍ഫഌ രണ്ട് – ടേബിള്‍ സ്പൂണ്‍
സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ വെളുത്തുള്ളി നേരിയ ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക.
തീ കുറച്ചു വെയ്ക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേര്‍ക്കുക. ഉപ്പ് ആവശ്യത്തിനു ചേര്‍ക്കുക.
20 മിനിട്ട് കഴിഞ്ഞു കോഴികഷ്ണങ്ങള്‍ ചേര്‍ക്കുക, തീ കുറച്ച് കൂട്ടിയ ശേഷം ഒരു മിനുട്ട് നന്നായി ചൂടാക്കുക.
ഇതിലേക്ക് മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല,
മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, ടൊമാറ്റോ കെച്ചപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക.
നന്നായി യോജിപ്പിച്ചതിനു ശേഷം രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് പാത്രം അടച്ചു വെച്ച് ചെറുതീയില്‍ വേവിക്കുക.
കോണ്‍ഫഌര്‍ അരകപ്പ് വെള്ളത്തില്‍ നല്ലത് പോലെ കലക്കി വെയ്ക്കുക. ചിക്കന്‍ കഷ്ണങ്ങള്‍ വെന്താല്‍ കലക്കി വെച്ച കോണ്‍ഫല്‍വര്‍ ചിക്കന്റെ കൂട്ടിലേക്ക് ചേര്‍ക്കുക. കറി കുറുകുന്നതിനു വേണ്ടിയാണിത്. എരിവ് കൂടുതല്‍ ആവശ്യമുള്ളവര്‍ പച്ചമുളക് ചെറുതായി അരിഞ്ഞു ചേര്‍ക്കാം.
ഇളക്കി ചാറു കുറുകുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വെയ്ക്കുക.
സ്പ്രിംഗ് ഒണിയന്‍ അരിഞ്ഞതു വിതറി ചൂടോടെ വിളമ്പുക.
നെയ്‌ച്ചോര്‍, ചപ്പാത്തി, പൊറാട്ട, നാന്‍ എന്നിവയോടു ചേര്‍ത്ത് കഴിക്കാവുന്ന സ്വാദിഷ്ഠമായ കറിയാണ് ഗാര്‍ലിക് ചിക്കന്‍.

Advertisement