നെഹ്‌റയും ഗാരി കേഴ്സ്റ്റണും പരിശീലകര്‍; കച്ചമുറുക്കി ആര്‍.സി.ബി
IPL
നെഹ്‌റയും ഗാരി കേഴ്സ്റ്റണും പരിശീലകര്‍; കച്ചമുറുക്കി ആര്‍.സി.ബി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd January 2018, 12:38 pm

ബംഗലൂരു: ഐ.പി.എലില്‍ വരാനിരിക്കുന്ന സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗലൂരുവിനെ മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റയും മുന്‍ ഇന്ത്യന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ താരവുമായിരുന്ന ഗാരി കേഴ്സ്റ്റണും പരിശീലിപ്പിക്കും. കേഴസ്റ്റണ്‍ ബാറ്റിംഗ് കോച്ചും നെഹ്‌റ ബൗളിംഗ് കോച്ചുമായാണ് ടീമിനൊപ്പം ചേരുക.

കഴിഞ്ഞ വര്‍ഷമാണ് നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇന്ത്യ 2011 ല്‍ ലോകകപ്പ് നേടിപ്പോള്‍ ഗാരി കേഴ്‌സ്റ്റണായിരുന്നു ടീമിനെ പരിശീലിപ്പിച്ചത്. മുഖ്യ പരിശീലകനായി ഡാനിയല്‍ വെട്ടോറിയെ ആര്‍.സി.ബി നിലനിര്‍ത്തി.

” ഗാരിയും നെഹ്‌റയും ടീമിനൊപ്പം വരുന്നതില്‍ ത്രില്ലടിച്ചിരിക്കുകയാണ്. രണ്ടുപേര്‍ക്കും ക്രിക്കറ്റില്‍ മികച്ച അനുഭവമാണുള്ളത്. ഈ സീസണ്‍ മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.”

കോഹ്‌ലിയും ഗെയ്‌ലും, ഡിവില്ലിയേഴ്‌സും അടങ്ങിയ താരനിര ഉണ്ടായിട്ടും ഇതുവരെ ബംഗലൂരുവിന് ഐ.പി.എല്‍ കിരീടം സ്വന്തമാക്കാനായിട്ടില്ല. ജനുവരി 27 നും 28 നുമാണ് 2018 സീസണിലേക്കുള്ള ലേലം നടക്കുന്നത്.