എഡിറ്റര്‍
എഡിറ്റര്‍
ഗാംഗുലിയാണ് തന്റെ ഇഷ്ട ക്യാപ്റ്റനെന്ന് ബ്രയാന്‍ ലാറ
എഡിറ്റര്‍
Friday 21st June 2013 4:44pm

brayen-lara

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് തന്റെ ഇഷ്ട ക്യാപ്റ്റനെന്ന് വെസ്റ്റിഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ.

ഇതുവരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു ഗാംഗുലി. ഇന്ത്യക്കെതിരെ കളിച്ചിട്ടുള്ള പ്രമുഖ മത്സരങ്ങളില്‍ ഗാംഗുലി ക്യാപ്റ്റനായി മത്സരിച്ചിട്ടുള്ള  കളികള്‍ നല്ല പോല ആസ്വദിക്കാന്‍ സാധിച്ചെന്നും ലാറ പറഞ്ഞു.

Ads By Google

ഗാംഗുലി തനിക്ക് പ്രിയപ്പെട്ടവനാണ്. അദ്ദേഹത്തോട് അങ്ങേയറ്റത്തെ ബഹുമാനമുണ്ട്. ഓസ്‌ട്രേലിയ ക്കെതിരെയുള്ള അദ്ദേഹത്തിന്റെ ലീഡര്‍ഷിപ്പ് എടുത്ത് പറയേണ്ടതാണെന്നും ലാറ വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗാംഗുലിയെ കൂടാതെ കപില്‍ ദേവിനോടും,മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനോടും  നല്ലരീതിയില്‍ ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും,   ലാറ പറഞ്ഞു. സച്ചിന്റെ നേതൃപാടവത്തെ എടുത്തുപറഞ്ഞ ലാറ അദ്ദേഹത്തോടൊപ്പം കളിച്ചതിനെ  അനുസ്മരിക്കുകയും ചെയ്തു.

1983 ല്‍ വെസ്റ്റിഡീസിനെ പരാജയപ്പെടുത്താന്‍ സാധിച്ചത് കപിലിന്റെ മികച്ച ക്യാപ്റ്റന്‍സി കൊണ്ടാണ്. ആ കളിക്കു ശേഷമാണ് ഇന്ത്യന്‍ ടീമിനെ കൂടുതലായി മനസ്സിലാക്കാന്‍ സാധിച്ചതെന്നും  ലാറ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഇപ്പോഴത്തെ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോനിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചും ലാറ പരാമര്‍ശം നടത്തി.

ധോനി ടീമിനെ എങ്ങിനെയാണ് നയിക്കുന്നത് എന്ന കാര്യത്തെ കുറിച്ച് വെസ്റ്റിഡീസ് താരം ബ്രാവോയോട് പറഞ്ഞിരുന്നെന്നും, ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗിസിനൊപ്പം കളിക്കാന്‍ ബ്രാവോക്ക് സാധിച്ചിരുന്നു.  കരിയറില്‍ ലഭിച്ച നല്ലൊരവസരമായിട്ടാണ് ബ്രാവേ അതിനെ കണ്ടെതെന്നും ബ്രയാന്‍ ലാറ പറഞ്ഞു. മുംബൈയില്‍ ഒരു സ്വകാര്യ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോടാണ് ലാറ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Advertisement