എഡിറ്റര്‍
എഡിറ്റര്‍
ധോണിയുടെ ഇടപെടല്‍; ഗാംഗുലിയുടെ വിശദീകരണം
എഡിറ്റര്‍
Monday 11th March 2013 10:16am

ന്യൂദല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരേന്ദര്‍ സെവാഗിനെ പുറത്താക്കിയതിന് പിന്നില്‍ ക്യാപ്റ്റന്‍ ധോണിയാണെന്ന പരാമര്‍ശത്തിന് വിശദീകരണവുമായി  ഗാംഗുലി രംഗത്ത്.

Ads By Google

സെവാഗിനെ പുറത്താക്കിയതിന് പിന്നില്‍ ധോണി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ഗാംഗുലിയുടെ വിശദീകരണം. സെവാഗിനെ പുറത്താക്കിയതിന് പിന്നില്‍ ധോണിയാണെന്ന് പറയുക ഏറെ പ്രയാസകരമാണ്.

എന്നാല്‍ സാധാരണഗതിയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്യാപ്റ്റന് തന്റെ അഭിപ്രായം വ്യക്തമാക്കാം. അത് ഞാന്‍ ക്യാപ്റ്റനായാലും മറ്റാര് ക്യാപ്റ്റനായാലും അഭിപ്രായം പറയാം. ലോകത്തുള്ള എല്ലാ ക്രിക്കറ്റ് ടീമിലും ഇങ്ങനെ തന്നെയാണ്.

എന്നാല്‍ ക്യാപ്റ്റന്റെ അഭിപ്രായം സെലക്ഷന്‍ കമ്മിറ്റി മുഖവിലയ്‌ക്കെടുക്കണമെന്ന് നിര്‍ബന്ധമില്ല. ചില സന്ദര്‍ഭങ്ങളില്‍ ക്യാപ്റ്റന്‍ പറയുന്നത് കമ്മിറ്റി സ്വീകരിച്ചേക്കാം. അതിനാല്‍ തന്നെ സെവാഗിനെ പുറത്താക്കിയതില്‍ ധോണിക്ക് പങ്കുണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നും ഗാംഗുലി വിശദീകരിച്ചു.

ഇന്നലെയാണ് ഗാംഗുലി തന്റെ വിവാദ പരാമര്‍ശം നടത്തിയത്. ധോണി സെലക്ഷന്‍ മീറ്റിംഗില്‍ പങ്കെടുത്തില്ലെങ്കിലും ടീം സെലക്ഷന്‍കാര്യങ്ങളില്‍ ധോണിയുടെ ഇടപെടല്‍ ഉണ്ടായി എന്നത് സത്യമാണ്. ക്യാപ്റ്റന്‍ പറയുന്നത് സെലക്ഷന്‍ ടീം കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ കളിയിലെ സെവാഗിന്റെ മോശം പ്രകടനമാണ് അദ്ദേഹത്തെ ടെസ്റ്റ് ടീമില്‍  നിന്ന് ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. എല്ലാവര്‍ക്കും എപ്പോഴും ഒരേ പോലെ കളിക്കാനകും എന്ന് പറയുന്നത് ശരിയല്ലെന്നും ഗാംഗുലി പറഞ്ഞു.

സെവാഗിനെ ടീമില്‍ നിന്നൊഴിവാക്കിയതിന് പിന്നില്‍ ധോണി: ഗാംഗുലി

Advertisement