എഡിറ്റര്‍
എഡിറ്റര്‍
മക്കയില്‍ മോഷണപരമ്പര നടത്തിയ സംഘത്തെ പിടികൂടി
എഡിറ്റര്‍
Friday 13th November 2015 8:13am

arrestജിദ്ദ: മക്കയ്ക്ക് സമീപമുള്ള അല്‍ തനീമിലെ 18 വീടുകളില്‍ മോഷണപരമ്പര നടത്തിയ നാലംഗ സംഘത്തെ മക്ക പോലീസ് പിടികൂടി.

വിരളടയാളവിദഗ്ധരുടെ സഹായത്താലാണ് പ്രതികളെ പിടികൂടിയതെന്ന് മക്ക പോലീസിലെ കേണല്‍ സയീദ് ബിന്‍ സലാം അല്‍ ഖാര്‍ണി അറിയിച്ചു.

ആളുകള്‍ ഇല്ലാത്ത വീടുകള്‍ തിരഞ്ഞുപിടിച്ചാണ് സംഘം മോഷണം നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു. പിടികൂടിയ എല്ലാവരും മുന്‍പും ക്രിമിനല്‍കേസുകളില്‍ പ്രതിയായവരാണ്.

ഇവരെ അല്‍-തനീം പോലീസിന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു. പിടിയിലായ നാലുപേര്‍ക്കും വ്യത്യസ്ത കേസിലുള്ള പങ്കിനെ കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisement